Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആരാധനാലയങ്ങൾ, സർക്കാർ...

ആരാധനാലയങ്ങൾ, സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
ആരാധനാലയങ്ങൾ, സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധം
cancel
camera_alt

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​തി​നെ​തി​രേ മു​സ്​​ലിം സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ കോ​ട്ട​യ​ത്ത്​

ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ല്‍ കൗ​സ​ര്‍ ഉ​ല​മ കൗ​ണ്‍സി​ല്‍ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം​

ഷി​ഫാ​ർ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം: മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്നാ​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്​​ലിം സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​ച​ന സ​മ​രം ന​ട​ത്തി. കോ​ട്ട​യം ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ല്‍ കൗ​സ​ര്‍ ഉ​ല​മ കൗ​ണ്‍സി​ല്‍ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം ഷി​ഫാ​ര്‍ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്നു​ത​ന്നി​ല്ലെ​ങ്കി​ല്‍ എ​ല്ലാ മ​ത​പു​രോ​ഹി​ത​ന്മാ​രെ ഉ​ള്‍പ്പെ​ടു​ത്തി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നീ​ക്ക​മെ​ന്ന് സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് കൗ​ണ്‍സി​ല്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​ബി. അ​മീ​ന്‍ഷാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം അ​സീ​സ് കു​മാ​ര​ന​ല്ലൂ​ര്‍, എ​സ്.​ഡി.​പി.​ഐ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ യു. ​ന​വാ​സ്, സ​മ​സ്ത കേ​ര​ള സ്​​റ്റേ​റ്റ്​ ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഒ.​എം. ശ​രീ​ഫ് ദാ​രി​മി, താ​ഹ മൗ​ല​വി (ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ), സാ​ദി​ഖ് മൗ​ല​വി (ഇ​മാം കൗ​ണ്‍സി​ല്‍), വി.​ഒ. അ​ബു​സാ​ലി (കോ​ട്ട​യം മ​ഹ​ല്ല് കോ​ഓ​ഡി​നേ​ഷ​ന്‍), ടി​പ്പു മൗ​ലാ​ന (ജ​മാ​അ​ത്ത് കൗ​ണ്‍സി​ല്‍ ദ​ക്ഷി​ണ മേ​ഖ​ല വൈ​സ് ചെ​യ​ര്‍മാ​ന്‍) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ പ​ള്ളി​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ഹ​ല്ല് ജ​മാ​അ​ത്ത് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മു​ദാ​യ സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ചെ​യ​ർ​മാ​ൻ പി.​എം. അ​ബ്​​ദു​ൽ​സ​ലാ​മി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​യു. അ​ബ്​​ദു​ൽ​ക​രീം, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. റ​ഷീ​ദ്, ട്ര​ഷ​റ​ർ കെ.​എ. അ​ബ്​​ദു​ൽ അ​സീ​സ് പാ​റ​ത്തോ​ട്, ടി.​ഇ. സി​ദ്ദീ​ഖ്, പി.​എ​സ്. ഹു​സൈ​ൻ, ഹ​ബീ​ബ് മു​ഹ​മ്മ​ദ്‌ മൗ​ല​വി, മു​ഹ​മ്മ​ദ്‌ ന​യാ​സ്, വി.​ടി. അ​യ്യൂ​ബ് ഖാ​ൻ, നൗ​ഷാ​ദ് വെം​ബ്ലി, എ​ൻ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി, ഷ​ഹാ​സ് പ​റ​പ്പ​ള്ളി, സി.​എം. മു​ഹ​മ്മ​ദ്‌ ഫൈ​സി, ടി.​എം. ഷെ​ഫീ​ഖ്, മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, സ​ഫ​റു​ല്ല ഇ​ട​ക്കു​ന്നം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൊ​ൻ​കു​ന്നം: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പൊ​ൻ​കു​ന്നം ഫൊ​റോ​ന സ​മി​തി. വി​ശ്വാ​സി​ക​ൾ​ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഫൊ​റോ​ന വി​കാ​രി ജോ​ണി ചെ​രി​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ വി​കാ​രി മാ​ത്യു ന​ട​യ്ക്ക​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ൻ​റ്​ ബി​ജു ആ​ല​പ്പു​ര​ക്ക​ൽ, സെ​ക്ര​ട്ട​റി ജി​മ്മി​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ, ട്ര​ഷ​റ​ർ ടി​ൻ​റു വി​റ​കൊ​ടി​യ​നാ​ൽ, യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സാ​ബു കു​രീ​ക്കാ​ട്ട്, ബി​ജു തോ​മ​സ് കി​ളി​രൂ​പ്പ​റ​മ്പി​ൽ, ത​ങ്ക​ച്ച​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ണ്ട​ക്ക​യം: ലോ​ക്ഡൗ​ണി​െൻറ ഇ​ള​വു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ പ​ള്ളി​ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ദ​ക്ഷി​ണ കേ​ര​ള ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ പ്ര​തി​ഷേ​ധ​ത്തി​െൻറ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യ​ത്ത്​ ടൗ​ൺ ജു​മാ​മ​സ്ജി​ദി​െൻറ മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി. ടൗ​ൺ ചീ​ഫ് ഇ​മാം റ​ഷീ​ദ് മൗ​ല​വി, ദി​ഫാ​യി​ൻ പി​ച്ച്, പി.​യു. നി​ഷാ​ദ്, ഷാ​ന​വാ​സ്, സ​ലിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:Worship lockdown 
News Summary - Worship:Widespread protests against the government's position
Next Story