സാമ്പത്തിക പ്രതിസന്ധിയിൽ താളംതെറ്റി വനിത സ്പോർട്സ് അക്കാദമി
text_fieldsവനിത സ്പോർട്സ് അക്കാദമിയുടെ കീഴിലുള്ള വിദ്യാർഥികൾ പരിശീലനത്തിൽ
വൈക്കം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വനിത സ്പോർട്സ് അക്കാദമിയുടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിൽ. കൈയിൽനിന്ന് പണം ചെലവാക്കിയാണ് വിദ്യാർഥികൾ പരിശീലനക്യാമ്പുകൾ നടത്തുന്നത്. പുതിയ പരിശീലന ക്യാമ്പ് തലയോലപ്പറമ്പ് ഏജെ. ജോൺ സ്മാരക ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുകയാണ്.
കോട്ടയം, എറണാകുളം ജില്ലകളിൽനിന്ന് താരങ്ങൾ ക്യാമ്പിൽ എത്തും. വെള്ളൂരിലെ പഴയ വനിതാ സ്പോർട്സ് അക്കാദമി പത്തു വർഷത്തിനുശേഷം അവിടെനിന്നു കണ്ടെത്തിയ താരങ്ങളെ പരിശീലനത്തിന് എത്തുന്നുണ്ട്. ഇന്ന് സബ് ജില്ല ചാമ്പ്യൻഷിപ്പുകൾ ആരംഭിക്കുകയാണ്.
പഞ്ചായത്ത് രണ്ടു പന്തുകൾ സ്പോർൺസർ ചെയ്തത് മാത്രമാണ് ആശ്വാസം. മറ്റു ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. സ്പോൺസർഷിപ്പിന് റോട്ടറി ക്ലബ്ബിനെയും കനറ ബാങ്കിനെയും സമീപിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പുകൾ കിട്ടിയാലേ അടുത്ത ദേശീയ-സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ താരങ്ങളെ പങ്കെടുപ്പിച്ച് മികവ് പ്രകടിപ്പിക്കാൻ സാധിക്കൂ എന്ന് അക്കാദമി അധികൃതർ വ്യക്തമാക്കുന്നു.
അമ്പതോളം താരങ്ങൾ ജില്ല ചാമ്പ്യൻഷിപ്പിന്
വൈക്കം: വനിത സ്പോർട്സ് അക്കാദമിയുടെ കീഴിലെ അമ്പതോളം താരങ്ങൾ റവന്യൂ ജില്ല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. എ.ജെ. ജോൺ സ്കൂൾ, വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം മടിയത്തറ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, ടി.വി. പുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തലയോലപ്പറമ്പ് മുഹമ്മദ് ബഷീർ സ്കൂൾ, കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂൾ മേവെള്ളൂർ എന്നിവടങ്ങളിലെ കുട്ടികളാണ് സബ് ജില്ലയിൽ നിന്ന് റവന്യൂ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബാൾ കോച്ച് ജോമോൻ ജേക്കബ് ആണ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

