Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടർ പട്ടികയിൽ...

വോട്ടർ പട്ടികയിൽ സ്ത്രീകൾ മുന്നിൽ

text_fields
bookmark_border
വോട്ടർ പട്ടികയിൽ സ്ത്രീകൾ മുന്നിൽ
cancel

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ ഭ​ര​ണം നി​ശ്​​ച​യി​ക്കു​ക​ വ​നി​ത വോ​ട്ട​ർ​മാ​ർ. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 7,76,362 പു​രു​ഷ വോ​ട്ട​ർ​മാ​രും 8,46,896 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മാ​ണ്​ ജി​ല്ല​യി​ലു​ള്ള​ത്. ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യി​ലും ര​ണ്ടു​ പ​ഞ്ചാ​യ​ത്തി​ലും ഒ​ഴി​കെ മ​റ്റു​ ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലെ​ല്ലാം സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണു കൂ​ടു​ത​ൽ.

ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്​ പു​രു​ഷ വോ​ട്ട​ർ​മാ​ർ മു​ന്നി​ൽ - 11,928. ഇ​വി​ടെ സ്ത്രീ ​വോ​ട്ട​ർ​മാ​ർ 11,685 ആ​ണ്. ആ​കെ വോ​ട്ട​ർ​മാ​ർ-23,614. തീ​ക്കോ​യി, ത​ല​നാ​ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പു​രു​ഷ വോ​ട്ട​ർ​മാ​രാ​ണ്​ കൂ​ടു​ത​ൽ. തീ​ക്കോ​യി​യി​ൽ 4390 പു​രു​ഷ​ൻ​മാ​രും 3426 സ്ത്രീ​ക​ളു​മ​ട​ക്കം ആ​കെ വോ​ട്ട​ർ​മാ​ർ- 8716. ത​ല​നാ​ട്ടി​ൽ 2614 പു​രു​ഷ​ൻ​മാ​രും 2587 സ്ത്രീ​ക​ളു​മു​ണ്ട്. ആ​കെ വോ​ട്ട​ർ​മാ​ർ- 5201. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഡ് പു​ന​ർ വി​ഭ​ജ​ന​ത്തി​നു ശേ​ഷം പു​തി​യ വാ​ർ​ഡു​ക​ളി​ലെ പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ കോ​ട്ട​യ​ത്ത്​

ജി​ല്ല​യി​ലെ ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള​ത്​ കോ​ട്ട​യ​ത്ത്. 48,434 പു​രു​ഷ വോ​ട്ട​ർ​മാ​രും 53,561 സ്ത്രീ​വോ​ട്ട​ർ​മാ​രു​മ​ട​ക്കം 1,01,996 വോ​ട്ട​ർ​മാ​രാ​ണ്​ 53 വാ​ർ​ഡി​ലാ​യി കോ​ട്ട​യ​ത്തു​ള്ള​ത്. ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രു​ള്ള​തും ഇ​വി​ടെ മാ​ത്രം. കു​റ​വ്​ വോ​ട്ട​ർ​മാ​രു​ള്ള മു​നി​സി​പ്പാ​ലി​റ്റി പാ​ലാ ആ​ണ്. 26 വാ​ർ​ഡി​ലാ​യി 19,083 പേ​ർ. ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ 40,347 വോ​ട്ട​ർ​മാ​രു​ണ്ട്​; 18,589 പു​രു​ഷ​ൻ​മാ​രും 21758 സ്ത്രീ​ക​ളും. വൈ​ക്ക​ത്ത്​​ 9449 പു​രു​ഷ​ൻ​മാ​രും 10,816 സ്ത്രീ​ക​ളു​മ​ട​ക്കം 20265 വോ​ട്ട​ർ​മാ​രു​ണ്ട്. ​ഏ​റ്റു​മാ​നൂ​രി​ൽ 17,242 പു​രു​ഷ​ൻ​മാ​രും 18,764 സ്ത്രീ​ക​ളും അ​ട​ക്കം 36006 വോ​ട്ട​ർ​മാ​രു​ണ്ട്​.

പ്ര​വാ​സി വോ​ട്ട്​ 37

പ്ര​വാ​സി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 37 പേ​രാ​ണു​ള്ള​ത്. എ​റ്റ​വു​മ​ധി​കം പ്ര​വാ​സി വോ​ട്ട്​​ ച​ങ്ങ​നാ​ശ്ശേ​രി​യി​ലാ​ണ്​-​നാ​ല്. രാ​മ​പു​രം, തൃ​ക്കൊ​ടി​ത്താ​നം, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വും​ പാ​റ​ത്തോ​ട്, എ​രു​മേ​ലി, തി​ട​നാ​ട്, ത​ല​നാ​ട്, കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടു വീ​ത​വും​ ഉ​ദ​യ​നാ​പു​രം, അ​യ്മ​നം, കാ​ണ​ക്കാ​രി, മാ​ഞ്ഞൂ​ർ, മു​ത്തോ​ലി, പൂ​ഞ്ഞാ​ർ, അ​ക​ല​ക്കു​ന്നം, വാ​ക​ത്താ​നം, കോ​രു​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ, പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ഓ​രോ​ന്നും പ്ര​വാ​സി​ക​ളു​ണ്ട്​.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി

ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള പ​ഞ്ചാ​യ​ത്ത്​ കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ്​- 36,501. 17,830 പു​രു​ഷ​ന്മാ​രും 18,671 സ്ത്രീ​ക​ളും. കു​റ​വ്​ വോ​ട്ട​ർ​മാ​ർ​ ത​ല​നാ​ട്​ പ​ഞ്ചാ​യ​ത്തി​ലാ​ണ്​- 5201. മൂ​ന്നി​ല​വ്​ (7194), തീ​ക്കോ​യി(8716), മേ​ലു​കാ​വ്(9051), വെ​ളി​യ​ന്നൂ​ർ( 9667) പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​ണ്.

ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വോ​ട്ട്​ 11

ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ക്കാ​രാ​യ 11 പേ​ർ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ട്. തൃ​ക്കൊ​ടി​ത്താ​ന​ത്ത്​ ര​ണ്ടും​ ഉ​ദ​യ​നാ​പു​രം, മു​ള​ക്കു​ളം, പൂ​ഞ്ഞാ​ർ, വാ​ഴൂ​ർ, ചി​റ​ക്ക​ട​വ്, പാ​യി​പ്പാ​ട്, മാ​ട​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ട്ട​യം, ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ഒ​ന്നു വീ​ത​വും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsLocal Newsvoters listLatest News
News Summary - women participation is more in voters list
Next Story