Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടിനു ഭീഷണിയായി...

വീടിനു ഭീഷണിയായി മരം:കലക്​ടറേറ്റിനു മുന്നിൽ യുവതിയുടെ ഒറ്റയാൾ സമരം

text_fields
bookmark_border
വീടിനു ഭീഷണിയായി മരം:കലക്​ടറേറ്റിനു മുന്നിൽ യുവതിയുടെ ഒറ്റയാൾ സമരം
cancel

കോട്ടയം: വീടിന്​​ അപകട ഭീഷണി ഉയർത്തുന്ന മരം മുറിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കലക്​ടറേറ്റിനു മുന്നിൽ യുവതിയുടെ ഒറ്റയാൾ സമരം. മേവട അമ്പാട്ടുവയലിൽ പ്രീതി വിശ്വനാഥനാണ്​ ത​െൻറ വീടിനു​ ഭീഷണിയായ പ്ലാവ്​ മുറിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമരം നടത്തിയത്​.

കൊഴുവനാൽ പഞ്ചായത്ത്​ സെക്രട്ടറി നീതി പാലിക്കുക എന്ന പ്ലക്കാർഡും ഉയർത്തിയിരുന്നു. മൂന്നുമാസം മുമ്പ്​ അമ്മയും ഏഴുവർഷങ്ങൾക്ക്​ മുമ്പ്​ അച്ഛനും മരിച്ച പ്രീതി ഒറ്റക്കാണ്​ ആസ്​ബസ്​റ്റോസ്​ ഷീറ്റിട്ട വീട്ടിൽ താമസിക്കുന്നത്​. തയ്യൽ ജോലി ചെയ്​താണ്​ ഉപജീവനം​. കേട്​ ബാധിച്ച മരം വീണാൽ വീട്​ തകരുമെന്ന്​ പ്രീതി പറയുന്നു. അയൽക്കാരോട്​ മരം മുറിച്ചുമാറ്റണമെന്ന്​ ആവശ്യപ്പെ​ട്ടെങ്കിലും അവഗണിച്ചു. തുടർന്ന്​ ആർ.ഡി.ഒക്കും കലക്​ടർക്കും പരാതി നൽകി.

പരാതി കൊഴുവനാൽ പഞ്ചായത്ത്​ സെക്രട്ടറിക്ക്​ കൈമാറിയെന്നാണ്​ ആർ.ഡി.ഒ അറിയിച്ചത്​. പഞ്ചായത്ത്​ സെക്രട്ടറി എതിർകക്ഷിക്ക്​ നോട്ടീസ്​ അയച്ചതായും പറയുന്നു. എന്നാൽ, നാലുമാസം കഴിഞ്ഞിട്ടും നടപടിയില്ല. മഴയും കാറ്റും ഉള്ളപ്പോൾ ഭീതിയോടെയാണ്​ കഴിയുന്നത്​.​ പരാതിക്ക്​ അടിയന്തര പരിഹാരം കാണണമെന്നാണ്​ ഇവരുടെ ആവശ്യം.


Show Full Article
TAGS:Collectorate Woman strike legal action 
Next Story