Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെം​ബ്ലി, പാ​ലം...

വെം​ബ്ലി, പാ​ലം ക​ട​ക്കു​മോ? തേ​ന്‍പു​ഴ​യി​ലെ കോ​ണ്‍ക്രീ​റ്റ് പാ​ലം നാട്ടുകാരുടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ സ്വ​പ്നം

text_fields
bookmark_border
വെം​ബ്ലി, പാ​ലം ക​ട​ക്കു​മോ? തേ​ന്‍പു​ഴ​യി​ലെ കോ​ണ്‍ക്രീ​റ്റ് പാ​ലം നാട്ടുകാരുടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ സ്വ​പ്നം
cancel
camera_alt

തേ​ന്‍പു​ഴ​യി​ലെ തൂ​ക്കു​പാ​ലം

കൂ​ട്ടി​ക്ക​ല്‍: നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ള്ള തേ​ന്‍പു​ഴ​യി​ലെ തൂ​ക്കു​പാ​ലം കോ​ണ്‍ക്രീ​റ്റ് പാ​ല​മാ​കു​ന്ന വെം​ബ്ലി​യു​ടെ സ്വ​പ്നം ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി നീ​ളു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു മാ​ത്രം ഉ​ണ്ടാ​വു​ന്ന ഉ​ത്ത​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​രു​ന്ന​തോ​ടെ ആ​യു​സ്സ് അ​വ​സാ​നി​ക്കു​ന്ന​താ​ണ് പ​തി​വു​കാ​ഴ്ച.

കോ​ട്ട​യം-​ഇ​ടു​ക്കി ജി​ല്ല​ക​ളെ​യും കൂ​ട്ടി​ക്ക​ല്‍-​കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തേ​ന്‍പു​ഴ പാ​ല​ത്തി​നു പ​റ​യാ​ന്‍ നി​ര​വ​ധി ക​ഥ​ക​ളു​ണ്ട്. പൂ​ഞ്ഞാ​ര്‍-​പീ​രു​മേ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലും ഈ ​പാ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. നൂ​റു വ​ര്‍ഷം​മു​മ്പ് ബ്രി​ട്ടീ​ഷു​കാ​ര്‍ രാ​ജ്യം ഭ​രി​ക്കു​മ്പോ​ഴാ​ണ് ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി പ്ര​ദേ​ശ​ത്ത് ത​ടി​പ്പാ​ലം നി​ർ​മി​ച്ച​ത്. ഇം​ഗ്ലീ​ഷു​കാ​ർ നാ​ട് വി​ട്ട​തി​നു ശേ​ഷം കോ​ട്ട​യം കേ​ന്ദ്ര​മാ​യ സ്വ​കാ​ര്യ ക​മ്പ​നി തോ​ട്ടം ഏ​റ്റെ​ടു​ത്ത​തോ​ടെ ത​ടി​പ്പാ​ലം ക​മ്പി​പ്പാ​ല​മാ​യി മാ​റി. പു​ല്ല​ക​യാ​റി​നു കു​റു​കെ ക​മ്പി​ക​ള്‍ വ​ലി​ച്ചു​കെ​ട്ടി പ​ല​ക നി​ര​ത്തി​യാ​ണു തൂ​ക്കു​പാ​ലം പ​ണി​ത​ത്.

അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തി തൂ​ങ്ങി​യാ​ടു​ന്ന പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തു​പോ​ലും വ​ല്ല​പ്പോ​ഴും മാ​ത്രം. പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ താ​ഴെ വീ​ണ് നാ​ട്ടു​കാ​രി​ല്‍ ഒ​രാ​ള്‍ മ​രി​ച്ച​തും പ​ഴ​മ​ക്കാ​രു​ടെ ഓ​ർ​മ​യി​ലു​ണ്ട്. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് പാ​ലം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും മൂ​ന്നും നാ​ലു വ​ര്‍ഷം കൂ​ടു​മ്പോ​ഴാ​ണ് ക​മ്പി മു​റു​ക്ക​ലും പ​ല​ക മാ​റ്റ​ലു​മൊ​ക്കെ ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്​ കൂ​ടു​ത​ല്‍ അ​ധി​കാ​ര​വും ഫ​ണ്ടു​മൊ​ക്കെ ആ​യ​തോ​ടെ ഇ​തി​നു മാ​റ്റം വ​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പാ​ലം നാ​ട്ടു​കാ​രു​ടെ സ്വ​പ്ന​മാ​ണ്. രാ​ഷ്ട്രീ​യ​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് കോ​ണ്‍ക്രീ​റ്റ് പാ​ലം പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​ക്കു​ക പ​തി​വാ​ണ്. നി​യ​മ​സ​ഭ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പാ​ലം വാ​ഗ്ദാ​നം ചെ​യ്ത​വ​ർ ബ​ജ​റ്റി​ൽ പാ​ല​ത്തി​നു തു​ക അ​നു​വ​ദി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. മൂ​ന്നു കോ​ടി മു​ത​ല്‍ 21 കോ​ടി രൂ​പ വ​രെ അ​നു​വ​ദി​ച്ച​തി​ന്‍റെ ഫ്ല​ക്‌​സ് ബോ​ര്‍ഡ്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​യ​ര്‍ന്ന​ത​ല്ലാ​തെ ര​ണ്ടു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ബോ​ർ​ഡു​ക​ള്‍ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ എ​ടു​ത്തു​മാ​റ്റി പ്ര​വ​ര്‍ത്ത​ക​രു​ടെ മാ​ട്ടി​ന്‍കൂ​ടു​ക​ളി​ല്‍ മേ​ല്‍ക്കൂ​ര​യാ​ക്കി​യെ​ങ്കി​ലും പാ​ലം തൂ​ക്കു​പാ​ല​മാ​യി തു​ട​രു​ക​യാ​ണ്.

തേ​ന്‍പു​ഴ​യി​ല്‍നി​ന്ന്​ അ​പ്രോ​ച്ച്​ റോ​ഡ്​ നി​ര്‍മി​ച്ചു​മാ​ത്ര​മേ പാ​ലം നി​ര്‍മി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പാ​ലം മു​ത​ല്‍ തേ​ന്‍പു​ഴ വ​രെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തോ​ട്ട​മാ​ണ്. ആ​ദ്യ​മൊ​ക്കെ സ്ഥ​ലം വി​ട്ടു​ന​ല്‍കും എ​ന്ന​റി​യി​ച്ചെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ പ​ണം ന​ല്‍കി​യാ​ലേ കൊ​ടു​ക്കൂ എ​ന്ന്​ ഉ​ട​മ പി​ന്നീ​ട്​ നി​ല​പാ​ട്​ മാ​റ്റി. കൈ​യേ​റാ​ന്‍ ചി​ല​ര്‍ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. പാ​ല​ത്തി​നാ​യി നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ള്‍ ക​ണ്ണു തു​റ​ന്നി​ല്ല.

തൂ​ക്കു​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ 400 മീ​റ്റ​ർ മാ​റി വെ​ട്ടി​ക്കാ​നം ഭാ​ഗ​ത്ത്​ സ്ഥ​ലം ന​ല്‍കാ​ന്‍ മ​റ്റൊ​രു ഭൂ​വു​ട​മ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. കൂ​ട്ടി​ക്ക​ല്‍ സ​ര്‍ക്കാ​ർ ആ​ശു​പ​ത്രി, നി​ര​വ​ധി സ്‌​കൂ​ള്‍- കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​പാ​ലം. ഏ​ഴു​മാ​സം മു​മ്പ് ആ​റ്റു പു​റ​മ്പോ​ക്കി​ല്‍ നി​ന്ന മ​രം പാ​ല​ത്തി​നു മു​ക​ളി​ലേ​ക്ക് വീ​ണ​തോ​ടെ പാ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന ഉ​റ​പ്പു കു​റ​ഞ്ഞു. 2021ലെ ​പ്ര​ള​യ​ത്തി​ല്‍ വെ​ള്ളം ക​യ​റി പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടാ​യി​രു​ന്നു.

വെം​ബ്ലി​യി​ൽ കോ​ണ്‍ക്രീ​റ്റ് പാ​ല​മെ​ന്ന നാ​ട്ടു​കാ​രു​ടെ സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കും. വി​ഷ​യം പു​തി​യ എം.​എ​ല്‍.​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ര്‍ക്കാ​റി​ല്‍ പൂ​ര്‍ണ പ്ര​തീ​ക്ഷ​യു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ എം.​എ​ല്‍.​എ മു​ഖേ​ന സ​ര്‍ക്കാ​റി​നെ സ​മീ​പി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

-ര​ജ​നി രാ​ജ​ന്‍ (വാ​ര്‍ഡ്‌ മെം​ബ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വൈ​സ് പ്ര​സി​ഡ​ന്‍റ്)

തേ​ന്‍പു​ഴ​യി​ൽ കോ​ണ്‍ക്രീ​റ്റ്പാ​ലം നാ​ടി​ന്‍റെ ഏ​റെ​ക്കാ​ല​മാ​യു​ള്ള സ്വ​പ്ന​മാ​ണ്. ഈ ​ആ​വ​ശ്യ​ത്തി​ന്​ മാ​സ​ങ്ങ​ളോ​ളം സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി​യ​വ​രി​ല്‍ ഞാ​നു​മു​ണ്ടാ​യി​രു​ന്നു. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​നം കാ​ണു​മ്പോ​ള്‍ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും എ​ന്‍റെ നാ​ടി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ​യി​ല്‍ വ​ലി​യ സ​ങ്ക​ടം തോ​ന്നു​ക​യാ​ണ്. തേ​ന്‍പു​ഴ ഭാ​ഗ​ത്ത് ത​ട​സ്സ​മു​ണ്ട​ങ്കി​ല്‍ വെ​ട്ടി​ക്കാ​ന​ത്ത് പാ​ലം നി​ര്‍മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​വ​ണം

-എം.​ആ​ര്‍. ജ​യ​ന്‍ (പ്ര​ദേ​ശ​വാ​സി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgeWembleyKottayam
News Summary - Will Wembley be able to cross the bridge? The concrete bridge over the Thenpuzha has been a decades-long dream of the locals
Next Story