കൊമ്പുകുത്തിയെ വിറപ്പിച്ച് കൊമ്പൻമാർ; സോളാർ വേലികൾ തകർത്തു, വ്യാപക കൃഷിനാശം
text_fieldsമുണ്ടക്കയം: സോളാർ വേലികൾ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. കൊമ്പുകുത്തിയിൽ വ്യാപക കൃഷിനാശം. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിൽ വെള്ളിയാഴ്ച പുലർച്ചയാണ് കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചത്.സോളാർവേലികൾ തകർത്തെത്തിയ കാട്ടാനക്കൂട്ടം കൊമ്പുകുത്തി ഗവ. ഹൈസ്കൂളിന്റെ സമീപത്തെത്തി.
അരിച്ചേരിമല കൊച്ചുപുരയ്ക്കൽ പത്മനാഭന്റെ പുരയിടത്തിലെ കൃഷികളും ഇളംപുരയിടത്തിൽ സുരേന്ദ്രന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. മേഖലയിൽ ദിവസങ്ങളായി ശല്യംചെയ്യുന്ന ആനക്കൂട്ടം സോളാർ വേലികൾ തകർത്താണ് ജനവാസമേഖലയിൽ എത്തിയിരിക്കുന്നത്.
കൊമ്പുകുത്തി ടൗണിലെ സ്കൂളിന് സമീപത്ത് എത്തിയതോടെ ജനങ്ങൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞദിവസം പുലിക്കുന്ന് മേഖലയിൽ കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു. ഈ ആനകൾ തന്നെയാണ് കൊമ്പുകുത്തി മേഖലയിലും കൃഷിയിടത്തിൽ നാശം ഉണ്ടാക്കിയിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

