വേനൽ മഴയിൽ വ്യാപക നാശം
text_fieldsകുന്നോന്നിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും റബർ മരം വീണ് ചാലക്കുന്നത്ത് രാധ മോഹനന്റെ വീട് തകർന്ന
നിലയിൽ
ഈരാറ്റുപേട്ട: വേനൽ ചൂടിന് ആശ്വാസമായി പെയ്ത ശക്തമായ മഴയിൽ മലയോര മേഖലകളിൽ വ്യാപക നാശം. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റും മഴയുമാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപക നാശം സൃഷ്ടിച്ചത്. കുന്നോന്നി ചാലക്കുന്നത്ത് രാധ മോഹനന്റെ വീട് ഭാഗികമായി തകർന്നു.
ശക്തമായ കാറ്റിനെ തുടർന്ന് സമീപത്തെ റബർ മരം വീടിന്റെ മുകളിലേക്ക് കടപുഴകുകയായിരുന്നു. അടുക്കളയും ശുചിമുറിയും പൂർണമായും നശിച്ചു. വീട്ടുടമ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്തെ ഇവരുടെ സഹോദരൻ ചാലകുന്നത്ത് സോമന്റെ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു. വില്ലേജ് അധികൃതരെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

