കവർച്ച ആസൂത്രണത്തിനിടെ മോഷ്ടാക്കൾ പിടിയിൽ
text_fieldsഅൻസൽ, സത്യശീലൻ
പിള്ള
കുറവിലങ്ങാട്: മർത്തമറിയം ഫോറോന പള്ളിക്ക് സമീപത്തുനിന്ന് സ്ഥിരം മോഷ്ടാക്കളായ രണ്ടംഗസംഘത്തെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെട്ടത്തറ ചാന്നംകര ഭാഗത്ത് പുതുവൽ പുരയിടം നീരജ് വീട്ടിൽ അൻസൽ (നെൽസൺ -58), കൊട്ടാരക്കര പുത്തൂർ ഭാഗത്ത് അനന്തഭവനം വീട്ടിൽ സത്യശീലൻ പിള്ള (59) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി കുറവിലങ്ങാട് പൊലീസ് പെട്രോളിങ് നടത്തുന്നതിനിടയിൽ വിവിധ മോഷണ കേസുകളിലെ പ്രതികളായ ഇവരെ സംശയാസ്പദമായി മർത്താ മറിയം ഫോറോനാ പള്ളിക്ക് സമീപത്തു നിന്നും പിടികൂടുകയായിരുന്നു.
പള്ളിയിൽ കവർച്ച നടത്താനുള്ള ആസൂത്രണത്തിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. പള്ളി പെരുന്നാളുകൾ, അമ്പലങ്ങളിലെ ഉത്സവങ്ങൾ എന്നിവയോട് അനുബന്ധിച്ചുണ്ടാവുന്ന തിക്കിലും തിരക്കിലും മോഷണം നടത്തുന്ന ഇവർ പോക്കറ്റടി, മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. ഇവരുടെ കൈയിൽ നിന്നും മൊബൈൽ ഫോണും പണവും കണ്ടെടുത്തു.
അൻസലിനെതിരെ തൃശൂർ ഈസ്റ്റ്, ഷൊർണുർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലും സത്യശീലൻപിള്ളക്കെതിരെ പാലാ, കുളത്തുപ്പുഴ, കോട്ടയം വെസ്റ്റ്, തിരുവല്ല എന്നീ സ്റ്റേഷനിലും കേസുകളുണ്ട്. കുറവിലങ്ങാട് എസ്.എച്ച്. ഒ ടി. ശ്രീജിത്ത്, എസ്.ഐ വി. വിദ്യ, സി.പി. റോയ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

