Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആ കാറും ദമ്പതികളും...

ആ കാറും ദമ്പതികളും എവിടെ​? തിരോധാനത്തിന് ഇന്ന്​ നാലാണ്ട്

text_fields
bookmark_border
hashim habeeba
cancel
camera_alt

കാണാതായ ഹാഷിമും ഹബീബയും

കോ​ട്ട​യം: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ ദ​മ്പ​തി​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ന്​ ചൊ​വ്വാ​ഴ്​​ച നാ​ലാ​ണ്ട്. അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ 2017 ഏ​പ്രി​ൽ ആ​റി​നാ​ണ്​ കാ​ണാ​താ​യ​ത്. ഹ​ർ​ത്താ​ൽ ദി​ന​മാ​യ അ​ന്ന്​ രാ​ത്രി ഒ​മ്പ​തോ​ടെ ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ന്ന്​ പ​റ​ഞ്ഞ്​ പു​തി​യ കാ​റി​ൽ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും. ഉ​റ​ക്ക​മാ​യ​തി​നാ​ൽ ര​ണ്ടു മ​ക്ക​ളെ​യും കൊ​ണ്ടു​പോ​യി​ല്ല. മ​ട​ങ്ങി​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ​പി​റ്റേ​ദി​വ​സം ഹാ​ഷി​മി​െൻറ പി​താ​വ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഒ​രു കാ​റും ര​ണ്ടു മ​നു​ഷ്യ​രും അ​പ്ര​ത്യ​ക്ഷ​മാ​യ​തി​െൻറ ദു​രൂ​ഹ​ത നീ​ക്കാ​ൻ ഇ​തു​വ​രെ പൊ​ലീ​സി​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും സാ​ധി​ച്ചി​ട്ടി​ല്ല. മൊ​ബൈ​ൽ ഫോ​ൺ വീ​ട്ടി​ൽ​െ​വ​ച്ചു പോ​യ​തി​നാ​ൽ ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണം ആ​ദ്യ​മേ നി​ല​ച്ചി​രു​ന്നു. സി.​സി ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും വി​ജ​യി​ച്ചി​ല്ല. കാ​ർ പു​ഴ​യി​ൽ വീ​ണി​ട്ടു​ണ്ടാ​കു​മെ​ന്ന സം​ശ​യ​ത്തി​ൽ പൊ​ലീ​സ് മീ​ന​ച്ചി​ലാ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി.

റോ​ഡി​നോ​ട് ചേ​ര്‍ന്ന തോ​ട്ടി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. വെ​ള്ള​ത്തി​ന​ടി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ലി​ന്​ 'ഹ​മ്മി​ങ്​​ബേ​ര്‍ഡ്' എ​ന്ന സ്വ​കാ​ര്യ ഡി​റ്റ​ക്ടി​വ് ഏ​ജ​ന്‍സി​യെ​യും പൊ​ലീ​സ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ദ​മ്പ​തി​ക​ളെ െട്ര​യി​നി​ൽ ക​ണ്ട​താ​യി മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​വ​രെ​ക്കു​റി​ച്ചോ വാ​ഹ​ന​ത്തെ​ക്കു​റി​ച്ചോ വി​വ​രം ല​ഭി​ച്ചി​ല്ല.

വി​വി​ധ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബ​ന്ധു​ക്ക​ളു​ടെ അ​ന്വേ​ഷ​ണ​വും വി​ഫ​ല​മാ​യി. ഇ​തി​നി​ടെ ഇ​ടു​ക്കി ജി​ല്ല​യി​ൽ ഹാ​ഷിം എ​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​വി​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തി. കേ​സ് ലോ​ക്ക​ൽ പൊ​ലീ​സാ​ണ്​ ആ​ദ്യം അ​ന്വേ​ഷി​ച്ച​ത്.

തു​മ്പൊ​ന്നും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ചി​രു​ന്നു. കേ​സ്​ സി.​ബി.​ഐ​ക്ക്​ കൈ​മാ​റ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingcouple
News Summary - Where is that car and the couple? Today is the fourth anniversary of the disappearance
Next Story