കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
text_fieldsസോഹൽ റാണ
രാമപുരം: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹൽ റാണയെ (30) ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. കഴിഞ്ഞദിവസം രാത്രി രാമപുരം നെല്ലാപ്പാറ ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും രാമപുരം പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗിൽനിന്ന് 1.050 കിലോ കഞ്ചാവ് കണ്ടെടുത്തു.
ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾക്കു പുറമെ രാമപുരം എസ്.എച്ച്.ഒ അഭിലാഷ് കുമാർ, എസ്.ഐമാരായ സാബു ആന്റണി, മനോജ്, എ.എസ്.ഐ ഷീജ, സി.പി.ഒമാരായ പ്രഭു, പ്രദീപ് എം. ഗോപാൽ, വിഷ്ണു, ശ്യാം മോഹൻ, റെജി ജോസഫ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

