Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുന്ന-കവിയൂർ റോഡിലെ വെള്ളക്കെട്ടിൽ വലഞ്ഞ് ജനം

text_fields
bookmark_border
ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം
പെരുന്ന-കവിയൂർ റോഡിലെ വെള്ളക്കെട്ടിൽ വലഞ്ഞ് ജനം
cancel
camera_alt

പെ​രു​ന്ന രാ​ജേ​ശ്വ​രി കോം​പ്ല​ക്സി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട്

ചങ്ങനാശ്ശേരി: എം.സി റോഡിൽ രാജേശ്വരി കോംപ്ലക്സിനു മുന്നിലുണ്ടായ വെള്ളക്കെട്ടിൽ വലഞ്ഞ് ജനം. വ്യാഴാഴ്ച വൈകീട്ട് നാലിന് പെയ്ത കനത്ത മഴ വലിയ വെള്ളക്കെട്ടായി മാറി. പെരുന്ന-കവിയൂർ റോഡിൽ ഈ ഭാഗത്തെ ഓട അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം. ഓട നിറഞ്ഞ് വെള്ളം റോഡിലൂടെ പുറത്തേക്കൊഴുകാൻ തുടങ്ങുന്നതോടെ കാൽനടയാത്ര പോലും വയ്യാത്ത അവസ്ഥയാണ്. ശക്തമായ ഒഴുക്കാണ് ഇവിടെ.

റോഡിനരികിൽ ഓടകളുണ്ടെങ്കിലും ശക്തമായി എത്തുന്ന വെള്ളത്തിന്‍റെ കുത്തൊഴുക്കിനെ തുടർന്ന് ഒാടയിൽ നിന്ന് ഗതിമാറി റോഡിലേക്ക് എത്തുകയാണ്. റോഡ് പുനർനിർമിച്ചപ്പോൾ ഓടയും റോഡും ഉയർന്നതും വെള്ളക്കെട്ടിനു ഇടയാക്കി. ചില ഓടകൾക്ക് മൂടിയില്ലാത്തതിനാൽ മാലിന്യങ്ങളും മണ്ണും നിറഞ്ഞിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ വ്യാപാരികൾ മൂടിയുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് ഉയർത്തിവെക്കുകയും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുകയും ചെയ്യുകയാണ് പതിവ്.

മഴ ശക്തമായി പെയ്യുന്ന ദിവസങ്ങളിലെല്ലാം വ്യാപാരികളുടെ സ്ഥിതി ഇതാണ്. ഓടകൾ യഥാസമയങ്ങളിൽ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിന്‍റെ മറ്റൊരു കാരണം. ഓരോ തവണയും ശുചീകരിക്കുമെന്ന് അധികൃതർ പറയുന്നത് വെറും വാഗ്ദാനമായി തുടരുന്നു.

വെള്ളക്കെട്ട് ഉയരുന്നതോടെ ഇവിടെ ഗതാഗതത്തിരക്കും പതിവാണ്. മുട്ടറ്റം വരെ ഇവിടെ വെള്ളം ഉയരാറുണ്ട്. എം.സി റോഡിൽനിന്ന് കവിയൂർ രാജേശ്വരി കോംപ്ലക്സിലേക്കു തിരിയുന്ന ഭാഗത്താണ് കൂടുതൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും പലപ്പോഴും വെള്ളത്തിൽ മുങ്ങാറുണ്ട്. കടകളിലേക്ക് വെള്ളം ഒഴുകിയെത്തുകയും ഇരച്ചുകയറുകയും ചെയ്യുന്നത് പതിവാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waterlogging Leaves People Stranded on Perunna-Kaviyoor Road
Next Story