മുളക്കുളം ചെമ്മഞ്ചി പ്രദേശത്ത് എല്ലാ വീട്ടിലും കുടിവെള്ളം; ആദ്യഘട്ടം പൂർത്തീകരിച്ചു
text_fieldsചെമ്മഞ്ചി പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
മുളക്കുളം: 17ാം വാർഡിലെ ചെമ്മഞ്ചി പ്രദേശത്ത് എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി നടപ്പാക്കിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
വാട്ടർ അതോറിറ്റി കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴിൽ 174 വീടുകളിലേക്കാണ് കണക്ഷൻ നൽകിയത്. പദ്ധതിക്ക് 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചെമ്മഞ്ചി പ്രദേശത്ത് 50,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

