മണ്ണാറക്കയം-കറിപ്ലാവ്-പട്ടിമറ്റം റോഡില് മാലിന്യം തള്ളൽ വ്യാപകം
text_fieldsകറിപ്ലാവ് ഭാഗത്ത് പാതയോരത്ത് മാലിന്യം തള്ളിയനിലയിൽ
കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം-കറിപ്ലാവ്-പട്ടിമറ്റം റോഡില് കറിപ്ലാവ് ഭാഗത്ത് പാതയോരത്ത് ചാക്കില് കെട്ടി മാലിന്യം തള്ളുന്നതായി പരാതി. റോഡിന്റെ ഇരുവശത്തും മാലിന്യമാണ്.
നിരവധി വാഹനങ്ങളും കാല്നടക്കാരും കടന്നുപോകുന്ന റോഡില് മാലിന്യം കിടക്കുന്നത് യാത്രക്കാര്ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാഞ്ഞിരപ്പള്ളി പട്ടണത്തില് ഗാതഗതക്കുരുക്കുണ്ടാകുമ്പോള് എരുമേലി റോഡില് പ്രവേശിക്കുന്നതിനായി ബൈപാസായി ഉപയോഗിക്കുന്ന റോഡാണിത്.
മുമ്പ് ഇവിടെ മാലിന്യം തള്ളുന്നതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നതായി പ്രസിഡന്റ് കെ.ആര്. തങ്കപ്പന് പറഞ്ഞു. മാലിന്യം നീക്കി ശുചിയാക്കിയ ശേഷം തള്ളുന്നവര്ക്കെതിരെ താക്കീത് നല്കിയിരുന്നതാണ്. നിലവിലുള്ളത് നീക്കി മുന്നറിയിപ്പ് ബോര്ഡ് സ്ഥാപിക്കുമെന്നും കെ.ആര്. തങ്കപ്പന് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

