Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടുയന്ത്രങ്ങള്‍...

വോട്ടുയന്ത്രങ്ങള്‍ സ്‌ട്രോങ്​ റൂമുകളില്‍ എത്തിച്ചുതുടങ്ങി

text_fields
bookmark_border
വോട്ടുയന്ത്രങ്ങള്‍ സ്‌ട്രോങ്​ റൂമുകളില്‍ എത്തിച്ചുതുടങ്ങി
cancel

േകാട്ടയം: തദ്ദേശ ​െതരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ ഏറ്റുമാനൂരിലെ ഇ.വി.എം വെയര്‍ഹൗസില്‍നിന്ന്​ സ്‌ട്രോങ്​ റൂമുകളിലേക്ക് മാറ്റിത്തുടങ്ങി. പള്ളം, പാമ്പാടി, കടുത്തുരുത്തി, ളാലം, ഏറ്റുമാനൂര്‍, വൈക്കം, ബ്ലോക്കുകളിലേക്കും ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളിലേക്കുമുള്ള യന്ത്രങ്ങളാണ് വെള്ളിയാഴ്​ച നല്‍കിയത്.

ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സെക്രട്ടറിമാരാണ് ഇവ ഏറ്റുവാങ്ങി സ്‌ട്രോങ്​ റൂമുകളില്‍ എത്തിച്ചത്. റൂമുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ്​ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി.മനോജ്, ഹൂസൂര്‍ ശിരസ്തദാര്‍ എന്‍.എസ്. സുരേഷ്‌കുമാര്‍, റവന്യൂ ജൂനിയര്‍ സൂപ്രണ്ട് ബിനു സെബാസ്​റ്റ്യന്‍ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. മാടപ്പള്ളി, വാഴൂര്‍, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്കുകളിലേക്കും കോട്ടയം, പാലാ മുനിസിപ്പാലിറ്റികളിലേക്കുമുള്ള യന്ത്രങ്ങള്‍ ശ​നിയാഴ്​ച വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Voting machines began to be delivered to the Strong Rooms
Next Story