വിസ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsകറുകച്ചാൽ: വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കറുകച്ചാൽ കൂത്രപ്പള്ളി തുമ്പിയിൽ സച്ചിൻ ജോണിനെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാർജയിലേക്കുള്ള വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് കറുകച്ചാൽ സ്വദേശിയായ അഖിലിന്റെ കയ്യിൽ നിന്ന് 85,000 രൂപ വാങ്ങുകയായിരുന്നു.
ഒരു വർഷമായിട്ടും വിസ ശരിയാകാത്തതിൽ സംശയം തോന്നിയ യുവാവ് പണം തിരികെ ചോദിച്ചു. എന്നാൽ, പല ഒഴിവുകഴിവുകൾ പറഞ്ഞു. ഇതോടെ അഖിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.കറുകച്ചാൽ എസ്.എച്ച്.ഒ മഹേഷ് കുമാർ, എസ്.ഐമാരായ അനിൽകുമാർ, അനിൽ കെ. പ്രകാശ് സി.പി.ഒമാരായ സുരേഷ്, ഷനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

