വാഴൂര്‍ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം
text_fieldsചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്ന വാഴൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടം
വാഴൂർ: വാഴൂര്‍ ഗവ. ഹൈസ്കൂളിനായി രണ്ടുകോടി ചെലവിൽ നിർമിച്ച പുതിയ കെട്ടിടം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അറിയിച്ചു. 7200 ചതുരശ്ര അടി വിസ്തൃതിയില്‍ ആറ് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂമുകള്‍, ലാബുകള്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ പൂര്‍ത്തിയായ കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങില്‍ ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

