Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVazhoorchevron_rightതോട്ടിൽ ഫാക്ടറി...

തോട്ടിൽ ഫാക്ടറി മാലിന്യം തള്ളിയ ടാങ്കർ ലോറി പിടികൂടി

text_fields
bookmark_border
തോട്ടിൽ ഫാക്ടറി മാലിന്യം തള്ളിയ ടാങ്കർ ലോറി പിടികൂടി
cancel
camera_alt

തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ ടാ​ങ്ക​ർ​ലോ​റി പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ

Listen to this Article

വാഴൂർ: കുടിവെള്ള പദ്ധതികളുടെ ജല സ്രോതസ്സായ വാഴൂർ പൈക്കല്ലിൽ തോട്ടിലെ തടയണയിൽ ഫാക്ടറി മാലിന്യം തള്ളിയ ടാങ്കർലോറി പൊലീസ് പിടികൂടി. ചേർത്തല സ്വദേശിയുടെ പേരിലുള്ള വാഹനം കല്ലറയിൽ നിന്നാണ് പള്ളിക്കത്തോട് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ 24ന് രാത്രിയിലാണ് വാഴൂർ പൈക്കല്ലിൽ തോട്ടിലെ തടയണയിലേക്ക് ഫാക്ടറി മാലിന്യം തള്ളിയത്. ഇതോടെ സമീപത്തെ കുടിവെള്ള പദ്ധതിയിലെ വെള്ളവും മലിനമായിരുന്നു. തുടർന്ന് പഞ്ചായത്തംഗം ജി.എൻ. ജിനുരാജാണ് പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകിയത്.

പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വാഹനം കല്ലറയിൽ നിന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സമീപത്തെ രണ്ട് തോടുകളിലും ഇതേ രീതിയിൽ മാലിന്യം തള്ളിയിരുന്നു. ഇവർ തന്നെയാണോ മാലിന്യം തള്ളിയതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വാഹന ഉടമ സ്ഥലത്ത് എത്തിയിട്ടില്ലെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:factory wastelorry seizeddumping garbage
News Summary - Tanker lorry seized for dumping factory waste in creek
Next Story