Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVazhoorchevron_rightവാഴൂരിൽ ആറ്​ ചെറുകിട...

വാഴൂരിൽ ആറ്​ ചെറുകിട കുടിവെള്ള പദ്ധതികൾ അന്തിമഘട്ടത്തിൽ

text_fields
bookmark_border
വാഴൂരിൽ ആറ്​ ചെറുകിട കുടിവെള്ള പദ്ധതികൾ അന്തിമഘട്ടത്തിൽ
cancel

വാ​ഴൂ​ർ: വാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ഒ​ന്നാം വാ​ർ​ഡി​ലെ നെ​ടു​മാ​വ് മ​ഹാ​ത്മ കു​ടി​വെ​ള്ള പ​ദ്ധ​തി, മൂ​ന്നാം വാ​ർ​ഡി​ലെ പേ​ഴു​ന്താ​നം കു​ടി​വെ​ള്ള പ​ദ്ധ​തി, ഏ​ഴാം വാ​ർ​ഡി​ലെ തേ​ക്കാ​നം - എ​റ​ത്താ​ത്ത​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി, എ​ട്ടാം വാ​ർ​ഡി​ലെ ത​ത്തം​പ​ള്ളി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി, പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ പാ​റാം​തോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി, പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ പേ​ർ​ഷ്യ​ൻ കോ​ള​നി-​ചെ​ല്ലി​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​മാ​ണ് ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ള റൂ​റ​ൽ വാ​ട്ട​ർ സ​പ്ലൈ ഏ​ജ​ൻ​സി മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട​ര കോ​ടി​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. നെ​ടു​മാ​വ് മ​ഹാ​ത്മാ കു​ടി​വെ​ള്ള പ​ദ്ധ​തി നെ​ടു​മാ​വ് കോ​ള​നി പ്ര​ദേ​ശ​ത്തെ 50 വീ​ട്ടു​കാ​ർ​ക്കും പേ​ഴു​ന്താ​നം കു​ടി​വെ​ള്ള പ​ദ്ധ​തി മൂ​ന്നാം വാ​ർ​ഡി​ലെ പേ​ഴു​ന്താ​നം പ്ര​ദേ​ശ​ത്തെ 40 വീ​ട്ടു​കാ​ർ​ക്കും തേ​ക്കാ​നം ഏ​റെ​താ​ത്ത​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഏ​ഴാം വാ​ർ​ഡി​ലെ ഏ​റെ​താ​ത്ത​യി​ൽ ക​ല്ലു​തെ​ക്കേ​ൽ പ​തി​നേ​ഴാം മൈ​ൽ ഭാ​ഗ​ത്തെ 70 വീ​ട്ടു​കാ​ർ​ക്കും ത​ത്തം പ​ള്ളി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി എ​ട്ടാം വാ​ർ​ഡി​ലെ ത​ത്ത​പ്പ​ള്ളി​കു​ന്ന് ആ​യി​ല്യം​കാ​വ് ഭാ​ഗ​ത്തെ 90 വീ​ട്ടു​കാ​ർ​ക്കും, പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ പാ​റാം​തോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ പാ​റാം​തോ​ട് പു​തു​പ്പ​ള്ളി​ക്കു​ന്ന് കീ​ച്ചേ​രി​പ്പ​ടി ഭാ​ഗ​ത്തെ 90 വീ​ട്ടു​കാ​ർ​ക്കും പേ​ർ​ഷ്യ​ൻ കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ പേ​ർ​ഷ്യ​ൻ കോ​ള​നി ചെ​ല്ലി​മ​റ്റം ഭാ​ഗ​ത്ത് 70 വീ​ട്ടു​കാ​ർ​ക്കു​മാ​ണ് തു​ട​ക്ക​ത്തി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. റെ​ജി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vazhoordrinking water projects
News Summary - Six small drinking water projects in Vazur are in final stage
Next Story