Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVazhoorchevron_rightകന്നുകാലികള്‍ക്ക്...

കന്നുകാലികള്‍ക്ക് ചെക്‌പോസ്​റ്റില്‍ ക്വാറൻറീന്‍ –മന്ത്രി ചിഞ്ചുറാണി

text_fields
bookmark_border
Quarantine at the check post for cattle Minister Chinchurani
cancel
camera_alt

വാ​ഴൂ​ര്‍ ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാണി ​ഉ​ദ്ഘാ​ട​നം ചെയ്യുന്നു

വാ​ഴൂ​ർ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ള്‍ക്ക് ചെ​ക്‌​പോ​സ്​​റ്റു​ക​ളി​ല്‍ ക്വാ​റ​​ൻ​റീ​ന്‍ ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. വാ​ഴൂ​ര്‍ ബ്ലോ​ക്ക് ക്ഷീ​ര​ക​ര്‍ഷ​ക സം​ഗ​മ​വും ത​രി​ശു​നി​ല തീ​റ്റ​പ്പു​ല്‍ കൃ​ഷി വി​ള​വെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ക്ഷീ​ര​സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ടു​ങ്ങൂ​ര്‍ തീ​റ്റ​പ്പു​ല്‍കൃ​ഷി തോ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ശു ന​ഷ്​​ട​പ്പെ​ട്ട ക​റ്റു​ക​ട്ടി​യി​ല്‍ ര​വി​ക്ക്​ അ​നു​വ​ദി​ച്ച ക​റ​വ​പ്പ​ശു​വി​നെ​യും കി​ടാ​രി​യെ​യും മ​ന്ത്രി കൈ​മാ​റി. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ റാ​ഫി പോ​ള്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ക്കു​ന്ന നെ​ടും​കു​ന്നം സ്വ​ദേ​ശി വി. ​രാ​ജേ​ഷ് കു​മാ​റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി.​പി. റെ​ജി, സി.​ആ​ര്‍. ശ്രീ​കു​മാ​ര്‍, ശ്രീ​ജി​ഷ കി​ര​ണ്‍, കെ.​എ​സ്. റം​ല ബീ​ഗം, ടി.​എ​സ്. ശ്രീ​ജി​ത്ത്, ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ര്‍മാ​രാ​യ രാ​ജി എ​സ്. മ​ണി, ടി.​എ​സ്. ഷി​ഹാ​ബു​ദ്ദീ​ന്‍, ഡ​യ​റി ഫാം ​ഇ​ന്‍സ്ട്ര​ക്ട​ര്‍മാ​രാ​യ ടോ​ണി വ​ര്‍ഗീ​സ്, ആ​ര്‍.​എ​സ്. ദി​വ്യ​മോ​ള്‍, കൊ​ടു​ങ്ങൂ​ര്‍ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ൻ​റ്​ കൃ​ഷ്ണ​ന്‍കു​ട്ടി ചെ​ട്ടി​യാ​ര്‍, സെ​ക്ര​ട്ട​റി മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Check postcattlequarantineMinister Chinchurani
News Summary - Quarantine at the check post for cattle - Minister Chinchurani
Next Story