Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightപുഴയമ്മയെത്തേടി ജലപഠന...

പുഴയമ്മയെത്തേടി ജലപഠന യാത്ര

text_fields
bookmark_border
പുഴയമ്മയെത്തേടി ജലപഠന യാത്ര
cancel
camera_alt

ഗ​വ. യു.​പി.​എ​സ് മ​റ​വ​ന്തു​രു​ത്തി​ന്റെ ജ​ല​പ​ഠ​ന യാ​ത്ര ‘പു​ഴ​യ​മ്മ​യെ​ത്തേ​ടി’ ത​ല​യോ​ല​പ്പ​റ​മ്പ്

റോ​ട്ട​റി ക്ല​ബ്‌ പ്ര​സി​ഡ​ന്റ്‌ റെ​ജി അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വൈ​ക്കം: മ​റ​വ​ന്തു​രു​ത്ത് ഗ്രാ​മ​ത്തെ ചു​റ്റി​യൊ​ഴു​കു​ന്ന പു​ഴ​ക്ക് അ​മ്മ​യു​ടെ സ്ഥാ​നം ഉ​ണ്ടെ​ന്നും അ​തി​നു നാ​ടി​ന്‍റെ ഉ​ദ്​​ഭ​വ​വും സം​സ്കാ​ര​വും ജീ​വി​ത​വു​മാ​യി എ​ത്ര ബ​ന്ധം ഉ​ണ്ടെ​ന്നും കു​ട്ടി​ക​ൾ​ക്ക് നേ​രി​ട്ട് അ​റി​വ് പ​ക​രാ​ൻ ന​ട​ത്തി​യ ജ​ല​പ​ഠ​ന യാ​ത്ര വേ​റി​ട്ട അ​നു​ഭ​വം ആ​യി. ഹൗ​സ്​ ബോ​ട്ടി​ൽ ആ​യി​രു​ന്നു യാ​ത്ര.

രാ​വി​ലെ ചു​ങ്കം ത​നി​മ ഗ്രൗ​ണ്ടി​ൽ​നി​ന്ന്​ ത​ല​യോ​ല​പ്പ​റ​മ്പ് റോ​ട്ട​റി ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ക്ല​ബ്‌ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്‍റും ജ​ന​പ്ര​തി​നി​ധി​യു​മാ​യ റെ​ജി അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത യാ​ത്ര മ​തി​യാ​യ സു​ര​ക്ഷ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

പ്ര​ഥ​മ ശു​ശ്രൂ​ഷ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി​യ റി​ട്ട. ഫ​യ​ർ​ഫോ​ഴ്‌​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റും നീ​ന്ത​ൽ പ​രി​ശീ​ല​ക​നു​മാ​യ ടി. ​ഷാ​ജി​കു​മാ​ർ യാ​ത്ര​യി​ൽ ഉ​ട​നീ​ളം ജ​ല​സു​ര​ക്ഷ ക്ലാ​സു​ക​ൾ എ​ടു​ക്കു​ക​യും അ​ത്യാ​വ​ശ്യ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. പു​ഴ​യെ​ക്കു​റി​ച്ചും വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​റി​നെ​ക്കു​റി​ച്ചും മു​ൻ ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ടി.​കെ. ഗോ​പി ക്ലാ​സെ​ടു​ത്തു.

നാ​ട്ടി​ലെ പാ​ട്ടു​കാ​ര​ൻ സു​രേ​ഷ്, സ്കൂ​ൾ ആ​യ അം​ബി​ക സാ​ബു എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പു​ഴ​യ​റി​വു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ആ​ർ ഗി​രി​മോ​ന്‍റെ പു​ഴ ക്വി​സ് ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യി. ആ​ട്ട​വും പാ​ട്ടു​മാ​യി കു​ട്ടി​ക​ൾ ആ​വോ​ളം ആ​സ്വ​ദി​ച്ചു. കു​ട്ടി​ക​ൾ പു​ഴ​യി​ൽ​നി​ന്ന്​ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഹാ​ളി​ലേ​ക്ക് സെ​ക്ര​ട്ട​റി ഡോ​ക്ട​ർ കു​സു​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് സ്കൂ​ളി​ന്‍റെ പേ​രി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചും വേ​ലു​ത്ത​മ്പി ദ​ള​വ സ്ഥാ​പി​ച്ച വി​ള​ക്ക് മ​ര​ത്തി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യു​മാ​ണ് കു​ട്ടി​ക​ൾ മ​ട​ങ്ങി​യ​ത്.

ജ​ന​കീ​യ ആ​സൂ​ത്ര​ണ​ത്തി​ൽ പ​ണി​ത പാ​ല​ങ്ങ​ളും ക​ട​ത്തു​വ​ള്ള​ങ്ങ​ളും വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് ത​ടി ഡി​പ്പോ​യും ച​ന്ത​ത്തോ​ടും പു​ഴ​യ​രി​കി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ്ര​കൃ​തി​ഭം​ഗി​യും കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു ക​ണ്ടു.

പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ പി.​ആ​ർ. പ്ര​മോ​ദ്, ഹെ​ഡ്​​മാ​സ്റ്റ​ർ സി.​പി. പ്ര​മോ​ദ്, റോ​ട്ട​റി ക്ല​ബ്‌ സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് സോ​മ​ൻ, എം.​പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ സൗ​ദ, അ​ധ്യാ​പ​ക​രാ​യ ആ​തി​ര ശ​ശി​കു​മാ​ർ, ബോ​ബി ജോ​സ്, ജ്യോ​തി​ല​ക്ഷ്മി, അ​രു​ണി​മ ബ​ല​രാ​മ​ൻ, വി. ​ഐ​ശ്വ​ര്യ, സ്വാ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterRiverstudy
News Summary - Water study trip in search of the river mother
Next Story