Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightഇടത് സർക്കാർ...

ഇടത് സർക്കാർ കേരളത്തിന്റെ നട്ടെല്ല് തകർത്തു -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

വൈക്കം: പത്തു വർഷം കൊണ്ട് കേരളത്തിന് ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് എൽ.ഡി.എഫ് സർക്കാർ വരുത്തി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽ.ഡി.എഫ് സമ്മേളന വേദികളിൽ ഉയർന്നു കേൾക്കുന്നത് വർഗീയ പരാമർശങ്ങളാണെങ്കിൽ യു.ഡി.എഫിന്‍റെ പുതുയുഗയാത്ര വേദികളിൽ ഉയരുന്നത് മതസൗഹാർദ്ദത്തിന്‍റെ വാർത്തകളാണെന്നും ആര് വർഗീയത പറഞ്ഞാലും യു.ഡി.എഫ് ശക്തമായി എതിർത്ത് തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈക്കത്ത് പുതുയുഗയാത്ര കോട്ടയം ജില്ല പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ധൂർത്തടിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം സിവിൽ സപ്ലൈസ് വകുപ്പിന് നൽകിയിരുന്നെങ്കിൽ സാധാരണക്കാർക്ക് സൈപ്ലകോ വഴി നിത്യോപയോഗ സാധനങ്ങളെങ്കിലും ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സത്യഗ്രഹ സമരഭൂമിയായെ വൈക്കത്ത് പുതുയുഗ യാത്രക്ക് ഗംഭീര വരവേൽപ്പാണു നൽകിയത്. പൊള്ളുന്ന വെയിലിനെ അവഗണിച്ച് എത്തിയ സാധാരണ ജനങ്ങളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജാഥയ്ക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്.

യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫിന്‍റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളം എൻ. കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. നടൻ രമേഷ് പിഷാരടി, ഫ്രാൻസിസ് ജോർജ് എം പി, വി.കെ. ശ്രീകണ്ഠൻ എം പി, ഇ.ജെ. ആഗസ്തി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, പി.എ സലിം, ഷാനിമോൾ ഉസ്മാൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി, പി.ആർ സോന, അസീസ് ബഡായി, തമ്പി ചന്ദ്രൻ, ഫിൽസൺ മാത്യൂസ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, ജയ്സൺ ജോസഫ്, സുരേഷ് ബാബു, ബി. അനിൽകുമാർ, ശരത്ചന്ദ്രപ്രസാദ്, മോഹൻ ഡി. ബാബു, കെ.കെ. മോഹനൻ, ഗോപകുമാർ, അബ്ദുൾ സലാം റാവുത്തർ, സുബൈർ പുളിം തുരുത്ത്, വിജയമ്മ ബാബു, അഖിൽ കുര്യൻ, സീതു ശശിധരൻ,ഷീജ ഹരിദാസ്, കുമാരി കരുണാകരൻ, തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFKottayamVD SatheesanPuthuyuga Yatra
News Summary - VD Satheesan says the LDF government has incurred a liability of Rs. 6 lakh crore for Kerala in ten years
Next Story