Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവൈക്കത്തഷ്​ടമി;...

വൈക്കത്തഷ്​ടമി; ആറാട്ട് ഭക്തി സാന്ദ്രം

text_fields
bookmark_border
വൈക്കത്തഷ്​ടമി; ആറാട്ട് ഭക്തി സാന്ദ്രം
cancel
camera_alt

വൈക്കത്തഷ്​ടമിയുടെ സമാപനത്തിൽ ഉദയനാപുരത്തപ്പനോട് വൈക്കത്തപ്പൻ വിടപറയുന്ന രംഗം

വൈക്കം: പതിമൂന്ന്​ രാപകൽ ക്ഷേത്രനഗരത്തെ ഭക്തിയിൽ ആറാടിച്ച വൈക്കത്തഷ്​ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഭക്തി സാന്ദ്രമായി.

തന്ത്രി മുഖ്യൻമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയശേഷം കൊടിക്കൂറയിൽനിന്നും ചൈതന്യം വൈക്കത്തപ്പ​െൻറ തങ്കവിഗ്രഹത്തിലേക്ക് ആവാഹിച്ചു. തുടർന്ന് നടന്ന ഗജപൂജക്ക് ശേഷം പ്രസാദം എഴുന്നള്ളിക്കുന്ന ഗജവീരന് നൽകി. ഗജവീരൻ മലയാലപ്പുഴ രാജൻ വൈക്കത്തപ്പ​െൻറ തിടമ്പേറ്റി.

ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവടിന് അഭിമുഖമായിനിന്ന് പാർവതി ദേവിയോട് യാത്ര ചോദിച്ചു. ഉദയനാപുരം ക്ഷേത്രത്തി​െൻറ ഗോപുരം കയറിനിന്ന വൈക്കത്തപ്പനെ ആചാരപ്രകാരം ഉദയനാപുരത്തപ്പൻ എഴുന്നള്ളി അരിയും പൂവും എറിഞ്ഞു വരവേറ്റു.

വെളിനെല്ലൂർ മണി കണ്ഠൻ ഉദയനാപുരത്തപ്പ​െൻറ തിടമ്പേറ്റി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിലാണ് ആറാട്ട്. വാദ്യമേളങ്ങളും സായുധസേനയും അകമ്പടിയായി. കൂടി പൂജ വിളക്കിനുശേഷം ഉദയനാപുരത്തപ്പനോട് വിടപറഞ്ഞു വൈക്കത്തപ്പ​െൻറ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikom ashtami
News Summary - vaikam ashtami celebration
Next Story