Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവാര്‍ഡ് അംഗത്തിന്​...

വാര്‍ഡ് അംഗത്തിന്​ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്വർണോപഹാരം

text_fields
bookmark_border
വാര്‍ഡ് അംഗത്തിന്​ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്വർണോപഹാരം
cancel
camera_alt

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് 14ാം വാ​ര്‍ഡ്​ അം​ഗം പി.​ഡി. ജോ​ര്‍ജി​ന്​ സ്വ​ർ​ണ​മോ​തി​രം സ​മ്മാ​നി​ക്കു​ന്നു

വൈ​ക്കം: സേ​വ​ന​രം​ഗ​ത്ത് ത​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി നി​ന്ന് വാ​ര്‍ഡി​െൻറ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നെ​ടു​നാ​യ​ക​ത്വം വ​ഹി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഡി. ജോ​ര്‍ജി​ന് 90 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ്‌​നേ​ഹോ​പ​ഹാ​രം.

ഷാ​ളോ പൂ​ച്ചെ​ണ്ടു​ക​ളോ അ​ല്ല, സ്വ​ർ​ണ​മോ​തി​രം അ​ണി​യി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ വാ​ര്‍ഡ് അം​ഗ​ത്തി​ന്​ യാ​ത്ര​യ​യ​പ്പ് ന​ല്‍കി​യ​ത്. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് 14ാം വാ​ര്‍ഡി​ല്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​ക്കി പി​രി​യു​ന്ന ജോ​ര്‍ജി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലാ​ണ് സ്വ​ർ​ണ​മോ​തി​രം സ​മ്മാ​നി​ച്ച​ത്.

പ്ര​ള​യ​കാ​ല​ത്തും മ​ഹാ​മാ​രി​യി​ലും വാ​ര്‍ഡി​നോ​ടും നി​വാ​സി​ക​ളോ​ടും പു​ല​ര്‍ത്തി​യ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും സേ​വ​ന മ​നോ​ഭാ​വ​വും നി​റ​വേ​റ്റി​യ ജോ​ര്‍ജി​നെ സ്‌​നേ​ഹ​ത്തോ​ടെ ആ​ദ​രി​ക്കു​ക​യാ​ണെ​ന്ന് എ.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ അ​മ്പി​ളി പ​റ​ഞ്ഞു. സം​ഘാ​ട​ക​രാ​യ അ​മ്മി​ണി ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ജി​ത വ​ട​ക്കേ​പ്പ​ള്ള​ത്ത്, ആ​ഞ്ഞി​ലി​ക്ക​ത്ത​റ മ​ഞ്ജു തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment guarantee schemepanchayath memberudayanapuram
News Summary - udayanapuram panchayath member felicitated
Next Story