ചുറ്റും വെള്ളം; കുടിക്കാൻ തുള്ളിപോലുമില്ല
text_fieldsവൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ഒന്ന്, 17 വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. നാലുവശത്തും വെള്ളമാണെങ്കിലും കുടിക്കാൻ ആശ്രയിക്കുന്നത് ജലഅതോറിറ്റിയുടെ വെള്ളമാണ്. എന്നാൽ, 10 ദിവസമായി ഇവിടെ കുടിവെള്ളം എത്തിയിട്ടില്ല. ഇതോടെ അക്കരപ്പാടം, ചെമ്മനാകരി, കൊടുപ്പാടം എന്നിവിടങ്ങളിലെ ജനങ്ങൾ ദുരിതത്തിലാണ്.
കായലിനോട് ചേർന്ന പ്രദേശങ്ങളായതിനാൽ കിണറുകളിലടക്കം ഉപ്പ് വെള്ളമാണ്. അതിനാൽ പുറത്തുനിന്ന് വെള്ളം കൊണ്ടുവന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണ്. പൈപ്പുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതാണ് വെള്ളം മുടങ്ങാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു. കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്ന് പൗരസമിതി കൺവീനർ അക്കരപ്പാടം ശശി ആവശ്യപ്പെട്ടു

