വൈക്കത്ത് വേനൽക്കാല നീന്തൽ പരിശീലനം
text_fieldsനീന്തൽ പരിശീലന ക്ലാസ് നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: വേമ്പനാട് സ്വിമ്മിങ് അക്കാദമിയുടെ നേതൃത്വത്തിൽ വേനൽക്കാല നീന്തൽ പരിശീലന ക്ലാസിന് തുടക്കമായി. തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽക്കുളത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ജലസമൃദ്ധമായ കേരളത്തിൽ വ്യാപകമായി ഉണ്ടാകുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കാൻ 21 ദിവസത്തെ നീന്തൽ പരിശീലന ക്ലാസാണ് അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെയും വൈകീട്ടുമായി വിവിധ ബാച്ചുകളായാണ് ക്ലാസുകൾ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

