വൈക്കം: ഇടയാഴം രാജിവ് ഗാന്ധി കോളനിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരുപ്രതി കൂടി പിടിയിൽ. രാജീവ് ഗാന്ധി കോളനിയിലെ അഖിൽ പ്രസാദിനെയാണ് (25) വൈക്കം ഇൻസ്പെക്ടർ എസ്. പ്രദീപിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിലെ പ്രതികളായ മുത്തേടത്ത്കാവ് കോട്ട ചിറ സ്വദേശികളായ വിഷ്ണു, അഭിജിത്, രാഹുൽ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മറ്റു പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
ഈ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം. എ.എസ്.ഐ കെ. നാസർ, സിവിൽ പൊലീസ് ഓഫിസർ ജോസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.