Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightപൂ​ക്ക​ൾ​ക്ക്...

പൂ​ക്ക​ൾ​ക്ക് സ്വ​ർ​ണ​വി​ല

text_fields
bookmark_border
പൂ​ക്ക​ൾ​ക്ക് സ്വ​ർ​ണ​വി​ല
cancel
camera_alt

വൈ​ക്ക​ത്തെ പൂ ​വി​ൽ​പ​ന​കേ​ന്ദ്രം

വൈ​ക്കം: ഓ​ണം അ​ടു​ത്ത​തോ​ടെ പൂ​ക്ക​ൾ​ക്ക് സ്വ​ർ​ണ​വി​ല. നാ​ടെ​ങ്ങും ഓ​ണാ​ഘോ​ഷം സ​ജീ​വ​മാ​യ​തോ​ടെ പൂ​ക്ക​ളു​ടെ വി​ല​യും ദി​നം​പ്ര​തി കു​തി​ച്ചു​യ​രു​ക​യാ​ണ്. പൂ​ക്ക​ൾ വാ​ങ്ങാ​ൻ വി​പ​ണി​യി​ലെ​ത്തു​ന്ന​വ​ർ വി​ല കേ​ട്ട് അ​മ്പ​ര​ക്കു​ക​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധ​ന​ക്ക് പ്ര​ധാ​ന കാ​ര​ണം. വി​വി​ധ പൂ​ക്ക​ൾ​ക്ക് കി​ലോ​യ്ക്ക് 100 മു​ത​ൽ 1600 രൂ​പ വ​രെ​യാ​ണ് വി​ല.

സ്കൂ​ൾ, കോ​ള​ജ്, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ണാ​ഘോ​ഷം സ​ജീ​വ​മാ​യ​തോ​ടെ പൂ​ക്ക​ളു​ടെ ആ​വ​ശ്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പൂ​ക്ക​ളു​ടെ രാ​ജാ​വാ​യ മു​ല്ല​പ്പൂ​വി​നാ​ണ് ഏ​റ്റ​വും കൂ​ടി​യ വി​ല. കി​ലോ​യ്ക്ക് 1500 മു​ത​ൽ 1600 രൂ​പ വ​രെ​യാ​ണ് നി​ല​വി​ൽ വി​ല. വി​ല കു​തി​ച്ച​തോ​ടെ മു​ല്ല​പ്പൂ കി​ലോ​ക്ക് പ​ക​രം മു​ഴം ക​ണ​ക്കി​നാ​ണ് വി​ൽ​ക്കു​ന്ന​ത്. ഒ​രു മു​ഴ​ത്തി​ന് 40 മു​ത​ൽ 60 രൂ​പ വ​രെ​യാ​ണ് വി​ല. ഇ​തു വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണു സൂ​ച​ന. അ​ര​ളി​ക്കും ജ​മ​ന്തി​ക്കും കി​ലോ​യ്ക്ക് 450 രൂ​പ മു​ത​ലാ​ണ് വി​ല. റോ​സ് 380 രൂ​പ മു​ത​ലും ചെ​ത്തി, ബ​ന്ദി, വാ​ടാ​മ​ല്ലി എ​ന്നി​വ​യ്ക്ക് 200 രൂ​പ മു​ത​ലു​മാ​ണ് വി​ല. തു​ള​സി കി​ലോ​യ്ക്ക് 100 രൂ​പ മു​ത​ലാ​ണ് വി​ല.

ല​ഭ്യ​ത​ക്കു​റ​വും ഗ​താ​ഗ​ത ചെ​ല​വും ഓ​ണ​ക്കാ​ല​ത്തെ അ​ധി​ക ആ​വ​ശ്യ​ക​ത​യു​മാ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണം. വ​രും ദി​വ​സ​ങ്ങ​ളി​ൽ മൊ​ത്ത വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന​നു. എ​ന്തു വി​ല കൊ​ടു​ത്തും പൂ​ക്ക​ൾ വാ​ങ്ങി പൂ​ക്ക​ളം തീ​ർ​ക്കാ​ൻ മ​ല​യാ​ളി ത​യ്യാ​റാ​കു​മെ​ന്ന​തി​നാ​ൽ തി​രു​വോ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി വ്യാ​പാ​രി​ക​ൾ വ​ൻ​തോ​തി​ൽ പൂ​ക്ക​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikomFlower marketOnam flowers
News Summary - Flowers are worth their weight in gold
Next Story