മന്ത്രിയുടെ കൃഷിയിടത്തിൽ നൂറുമേനി
text_fieldsമന്ത്രി പി. രാജീവ് വൈക്കം തോട്ടുവക്കത്തെ കൃഷിയിടത്തിലെ പച്ചക്കറി വിളവെടുക്കുന്നു
വൈക്കം: കാർഷിക വികസനക്ഷേമ പദ്ധതികൾ ഒന്നുചേർന്നപ്പോൾ വ്യവസായ മന്ത്രി പി. രാജീവിന്റെ വൈക്കത്തെ കൃഷിയിടത്തിൽ വിളഞ്ഞത് നൂറുമേനി. പി. രാജീവിന്റെ രണ്ടേക്കറോളം വരുന്ന പുരയിടത്തിലാണ് ആത്മ, സ്റ്റേറ്റ് ഹോർട്ടി മിഷൻ, കേരരക്ഷാവാരം പദ്ധതി എന്നിവയുടെ സംയോജനഫലമായി സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം 100 മേനി വിളവ് നേടിയത്. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഓപൺ പ്രിസിഷൻ ഫാമിങ് എന്ന നൂതന കാർഷകരീതിയാണ് അവലംബിച്ചത്.
സ്കൂൾ കുട്ടികളെ കൃഷിത്തോട്ടത്തിൽ എത്തിക്കുന്നതിനും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും തോട്ടം മുഖ്യപങ്ക് വഹിച്ചു. ആത്മ ഉൾപ്പെടെയുള്ള പദ്ധതികളുടെ സന്ദർശന തോട്ടങ്ങളായും ഇവിടം മാറി. വെണ്ട, മുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവർ എന്നിവയും തോട്ടത്തിൽ കൃഷിചെയ്തുവരുന്നു. ബ്ലോക്ക് പ്രസിഡന്‍റ് എൻ. ശശികുമാർ, നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, വൈസ് ചെയർപെഴ്സൻ സൗദാമിനി, ആത്മ ഡയറക്ടർ മിനി ജോർജ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ കൗൺസിലർമാർ രാഷ്ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

