Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightബിന്ദുവിന്​ ചെണ്ട...

ബിന്ദുവിന്​ ചെണ്ട ചിഹ്നം മാത്രമല്ല

text_fields
bookmark_border
ബിന്ദുവിന്​ ചെണ്ട ചിഹ്നം മാത്രമല്ല
cancel
camera_alt

ബിന്ദു മുരളി

വൈക്കം: കടുത്തുരുത്തി ​ബ്ലോക്ക് പഞ്ചായത്ത് വടകര സംവരണ സീറ്റിൽ മത്സരിക്കുന്ന ശിങ്കാരിമേളക്കാരിയും ഓട്ടോ ഡ്രൈവറുമായ യു.ഡി.എഫ്​ സ്ഥാനാർഥി ബിന്ദു മുരളിക്ക്​ ലഭിച്ച ചിഹ്നം ചെണ്ട.

ജീവിതത്തിന്​ താങ്ങുംതണലുമായി നിൽക്കുന്ന ചെണ്ട തന്നെ അടയാളമായി ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ബിന്ദു. 10 വർഷമായി ശിങ്കാരി മേളക്കാരിയായിട്ടാണ് നാട്ടിൽ അറിയപ്പെടുന്നത്. കുടുംബം പുലർത്താനായി ഏഴുവർഷമായി വരിക്കാംകുന്ന് സ്​റ്റാൻഡിൽ ഓട്ടോയും ഓടിക്കുന്നുണ്ട്​.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്​ വടകര ബ്ലോക്കിൽ മത്സരിക്കുന്ന ബിന്ദു മുരളി തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ആശാ വർക്കർ, കുടുംബശ്രീ പ്രവർത്തക എന്നീ നിലയിലും സജീവാംഗമാണ്. ഭർത്താവ്​ മുരളി കൂലിപ്പണിക്കാരനാണ്. മൂന്ന്​ മക്കൾ അയന, അബീന, അജയ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election symbolBindudrum artist
News Summary - drum is not just an election symbol for bindu
Next Story