ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തു
text_fieldsഫാമുകളിൽ ചത്ത കോഴികൾ
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ്, വല്ലകം പ്രദേശങ്ങളിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തു.
നേരേകടവ് പ്ലാക്കത്തറ സുഭാഷിന്റെ ഫാമിലെ 800 കോഴികളിൽ 450ഓളം കോഴികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചത്തു.
വേട്ടംവേലി ജോളി ജയിംസിന്റെ ഫാമിലെ 4000 കോഴികളിൽ 400ഓളം കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. മൃഗാശുപത്രി ഡോക്ടർ ഉൾപ്പെടുന്ന സംഘം ഫാമുകളിലെത്തി പരിശോധന നടത്തി.
സാമ്പിൾ തിരുവല്ലയിലെ പരിശോധന കേന്ദ്രത്തിലേക്കും ഭോപാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു.
കോഴിയിറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് ഉദയനാപുരം പഞ്ചായത്ത് അധികൃതർ അറിയിച്ചു.കോഴിയിറച്ചി, മുട്ട എന്നിവ ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണം

