Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightകുലശേഖരമംഗലം ഡിവിഷനിൽ...

കുലശേഖരമംഗലം ഡിവിഷനിൽ സഹോദരഭാര്യമാർ നേർക്കുനേർ

text_fields
bookmark_border
കുലശേഖരമംഗലം ഡിവിഷനിൽ സഹോദരഭാര്യമാർ നേർക്കുനേർ
cancel

വൈ​ക്കം: മ​രു​മ​ക്ക​ൾ ര​ണ്ടു​പേ​രും മ​ക്ക​ൾ ത​ന്നെ​യാ​ണ്​ ചെ​മ്മ​നാ​ക​രി ക​രി​യി​ൽ സു​കു​മാ​ര​​നും വ​ത്സ​ല​ക്കും. എ​ന്നാ​ൽ​ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യു​േ​മ്പാ​ൾ കു​ഴ​ങ്ങും.

സു​കു​മാ​ര​െൻറ മ​ക്ക​ളു​ടെ ഭാ​ര്യ​മാ​ർ ഒ​രേ ഡി​വി​ഷ​നി​ൽ എ​തി​ർ​പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​യാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. സു​കു​മാ​ര​െൻറ മൂ​ത്ത മ​ക​ൻ മ​ഹേ​ഷി​െൻറ ഭാ​ര്യ മ​ഞ്ജു​ഷ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യും ഇ​ള​യ മ​ക​ൻ മ​നീ​ഷി​െൻറ ഭാ​ര്യ രാ​ഖി മ​നീ​ഷ് കോ​ൺ​ഗ്ര​സി​െൻറ സ്ഥാ​നാ​ർ​ഥി​യു​മാ​യാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സു​കു​മാ​ര​െൻറ മ​ക​ൾ മ​ഞ്​​ജു​വും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

വി​വാ​ഹം ക​ഴി​ച്ച​യ​ച്ച കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴാം വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണ്​ മ​ഞ്ജു ജ​ന​വി​ധി തേ​ടു​ന്ന​ത്.

സു​കു​മാ​ര​െൻറ ഭാ​ര്യാ​സ​ഹോ​ദ​ര​പു​ത്രി, കെ.​കെ. ലാ​വ​ണ്യ മ​റ​വ​ൻ​തു​രു​ത്ത്​ 15ാം വാ​ർ​ഡി​ൽ സി.​പി.​ഐ പ്ര​തി​നി​ധി​യാ​യി എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​ണ്.

Show Full Article
TAGS:panchayat election 2020 
Web Title - Brothers wife face to face in Kulasekharamangalam division
Next Story