Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightബണ്ണിൽ...

ബണ്ണിൽ ക്രീമില്ലെന്ന്​; ബേ​ക്ക​റി ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ചവരെ തിരയുന്നു

text_fields
bookmark_border
ബണ്ണിൽ ക്രീമില്ലെന്ന്​; ബേ​ക്ക​റി ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ചവരെ തിരയുന്നു
cancel
camera_alt

പ​രി​ക്കേ​റ്റ വേ​ലാ​യു​ധ​ൻ ആ​ശു​പ​ത്രി​യി​ൽ

Listen to this Article

വൈ​ക്കം: ബ​ണ്ണി​ൽ ക്രീ​മി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ ബേ​ക്ക​റി ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ത​ല​ക്കു പ​രി​ക്കേ​റ്റ അ​ക്ര​മി​സം​ഘ​ത്തി​ൽ ഒ​രാ​ളെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും ഇ​വ​രെ പൊ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

യു​വാ​ക്ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും കി​ട്ടു​ന്നി​ല്ല. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ പൊ​ലീ​സ് പ​റ​യു​ന്നു.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ക​ട​യി​ലെ സ്റ്റൂ​ളി​ലി​രു​ന്ന് ചാ​യ കു​ടി​ച്ചി​രു​ന്ന വ​യോ​ധി​ക​നും പ​രി​ക്കേ​റ്റി​രു​ന്നു. ബേ​ക്ക​റി ഉ​ട​മ മു​ട്ട​ത്തേ​ഴ​ത്ത് ശി​വ​കു​മാ​ർ (ഉ​ണ്ണി -53), ഭാ​ര്യ ക​വി​ത (44), മ​ക്ക​ളാ​യ കാ​ശി​നാ​ഥ് (17), സി​ദ്ധി​വി​നാ​യ​ക് ഉ​ണ്ണി (12), വൈ​ക്കം ആ​ലു​ങ്ക​ൽ വേ​ലാ​യു​ധ​ൻ (95) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

കൈ​ക്കും ഇ​ടു​പ്പി​നും ഒ​ടി​വു​പ​റ്റി​യ വേ​ലാ​യു​ധ​ൻ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബേ​ക്ക​റി​യി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളി​ലൊ​രാ​ൾ വാ​ങ്ങി​യ ബ​ണ്ണി​ൽ ക്രീ​മി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ്​ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ മ​റ​വ​ൻ​തു​രു​ത്ത് പാ​ലാം​ക​ട​വ് സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് പ​റ​യു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakerycream bun
News Summary - bakery owner and family attacked for No cream in the bun
Next Story