Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightകൈ​ക​ൾ​കെ​ട്ടി കാ​യ​ൽ...

കൈ​ക​ൾ​കെ​ട്ടി കാ​യ​ൽ നീ​ന്തി ബ​ദ്രി റെ​ക്കോ​ർ​ഡ്​ ബു​ക്കി​ൽ

text_fields
bookmark_border
കൈ​ക​ൾ​കെ​ട്ടി കാ​യ​ൽ നീ​ന്തി ബ​ദ്രി റെ​ക്കോ​ർ​ഡ്​ ബു​ക്കി​ൽ
cancel
camera_alt

കൈ​ക​ൾ​കെ​ട്ടി വേ​മ്പ​നാ​ട്ട് കാ​യ​ൽ

നീ​ന്തി​ക്ക​ട​ന്ന വൈ​ക്കം വാ​ർ​വി​ൻ സ്കൂ​ൾ

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ബ​ദ്രി ആ​ർ. നാ​ഥ് ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

വൈ​ക്കം: കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി​ക്ക​ട​ന്ന്​ 11കാ​ര​ൻ. വൈ​ക്കം പ​ടി​ഞ്ഞാ​റ​ക്ക​ര ചെ​മ്മാ​ടി ഭ​വ​നി​ൽ റി​നോ​ഷി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ൻ വൈ​ക്കം വാ​ർ​വി​ൻ സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ബ​ദ്രി ആ​ർ. നാ​ഥാ​ണ് കൈ​ക​ൾ ബ​ന്ധി​ച്ച് 12 കി​ലോ​മീ​റ്റ​ർ ക​യ​ൽ നീ​ന്തി​യ​ത്.

ചേ​ർ​ത്ത​ല കാ​ര്യാ​ട്ട് ക​ട​വി​ൽ​നി​ന്ന് രാ​വി​ലെ ഏ​ഴോ​ടെ നീ​ന്ത​ൽ ആ​രം​ഭി​ച്ച ബ​ദ്രി 9.40ന് ​വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച്​ തൊ​ട്ട്​ റെ​ക്കോ​ർ​ഡ്​ ബു​ക്കി​ൽ ഇ​ടം​നേ​ടി. ചെ​റു​പ്രാ​യ​ത്തി​ൽ നീ​ന്ത​ലി​നോ​ട് താ​ൽ​പ​ര്യം ഉ​ണ്ടാ​യി​രു​ന്ന ഈ ​മി​ടു​ക്ക​ൻ കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബി​ലെ ബി​ജു ത​ങ്ക​പ്പ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ആ​റു മാ​സം മൂ​വാ​റ്റു​പു​ഴ ആ​റ്റി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യാ​ണ്​ കാ​യ​ൽ നീ​ന്താ​നി​റ​ങ്ങി​യ​ത്.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​ജു നീ​ന്ത​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ടു​ക്കാ​യ​ലി​ൽ എ​ത്തി​യ​പ്പോ​ൾ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ പ്ര​തി​രോ​ധി​ച്ച് നീ​ന്തി ക​യ​റാ​ൻ ബ​ദ്രി വി​ഷ​മി​ച്ച​പ്പോ​ൾ മു​മ്പ് കാ​യ​ൽ നീ​ന്തി ക​യ​റി​യി​ട്ടു​ള്ള മൂ​ന്നു കു​ട്ടി​ക​ൾ കാ​യ​ലി​ൽ ചാ​ടി നീ​ന്തി ബ​ദ്രി​ക്ക് പി​ൻ​ബ​ല​മേ​കി. ബീ​ച്ചി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​സ​ലാം റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഡി. ​ര​ഞ്ജി​ത്ത്കു​മാ​ർ, സം​സ്ഥാ​ന നാ​ട​ക അ​വാ​ർ​ഡ് ജേ​താ​വ് പ്ര​ദീ​പ് മാ​ള​വി​ക, ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തം​ഗം ദീ​പേ​ഷ്, പ​രി​ശീ​ല​ക​ൻ ബി​ജു ത​ങ്ക​പ്പ​ൻ, അ​ധ്യാ​പ​ക​ർ, കൂ​ട്ടു​കാ​ർ, ബ​ന്ധു​ക്ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsswimmingRecord book
News Summary - Badri enters record book by swimming in lake with hands tied
Next Story