Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightബാക് വാട്ടര്‍ ക്രൂയിസ്...

ബാക് വാട്ടര്‍ ക്രൂയിസ് സഞ്ചാരം ഇന്നുമുതൽ

text_fields
bookmark_border
ബാക് വാട്ടര്‍ ക്രൂയിസ് സഞ്ചാരം ഇന്നുമുതൽ
cancel

വൈ​ക്കം: മ​ത്സ്യ​ഫെ​ഡി​ന്റെ ചെ​മ്പ് കാ​ട്ടി​ക്കു​ന്ന് പാ​ലാ​ക്ക​രി അ​ക്വ ടൂ​റി​സം സെ​ന്റ​ര്‍, കേ​ര​ള ഷി​പ്പി​ങ് ആ​ൻ​ഡ്​ ഇ​ന്‍ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ ബാ​ക്ക് വാ​ട്ട​ര്‍ ക്രൂ​യി​സ് ആ​രം​ഭി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​കൊ​ച്ചി മ​റൈ​ന്‍ ഡ്രൈ​വി​ല്‍നി​ന്നു​മാ​ണ് ആ​ദ്യ​യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ഉ​ള്‍നാ​ട​ന്‍ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് യാ​ത്ര​ക്കാ​ര്‍ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കൊ​ച്ചി മ​റൈ​ന്‍ഡ്രൈ​വ് കെ.​എ​സ്.​ഐ.​എ​ന്‍.​സി ക്രൂ​യി​സ് ടെ​ര്‍മി​ന​ലി​ല്‍നി​ന്ന്​ പു​റ​പ്പെ​ട്ട് കൊ​ച്ചി​ന്‍ ഷി​പ്​​യാ​ര്‍ഡ്, തേ​വ​ര, ഇ​ട​ക്കൊ​ച്ചി, അ​രൂ​ര്‍, പാ​ണാ​വ​ള്ളി, പെ​രു​മ്പ​ളം, പൂ​ത്തോ​ട്ട വ​ഴി ജ​ല​മാ​ര്‍ഗം പാ​ലാ​യ്ക്ക​രി എ​ത്തി ഉ​ച്ച​യൂ​ണി​നു​ശേ​ഷം ബോ​ട്ടി​ങ്ങി​ലും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളി​ലും ചെ​ല​വി​ട്ട​ശേ​ഷം വൈ​കീ​ട്ട് അ​ഞ്ചോ​ടെ തി​രി​കെ കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന പാ​ക്കേ​ജി​ന് ഒ​രാ​ള്‍ക്ക് 999 രൂ​പ​യാ​ണ് നി​ര​ക്ക്.

വി​വ​ര​ണ​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ഗൈ​ഡു​മു​ണ്ട്. ചാ​യ, ചെ​റു​ക​ടി​ക​ള്‍ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. മ​ത്സ്യ​ഫെ​ഡ് യൂ​നി​റ്റി​ല്‍ ല​ഭ്യ​മാ​യ പെ​ഡ​ല്‍ ബോ​ട്ടു​ക​ള്‍, കു​ട്ട​വ​ഞ്ചി​ക​ള്‍, തു​ഴ വ​ഞ്ചി​ക​ള്‍, ക​യാ​ക്കു​ക​ള്‍ എ​ന്നി​വ​യും പാ​ക്കേ​ജ് നി​ര​ക്കി​ല്‍ ത​ന്നെ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം.

മോ​ട്ടോ​ര്‍ ബോ​ട്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ഫാം ​വി​സി​റ്റി​നും വി​ല്ലേ​ജ് ടൂ​ര്‍ പ്രോ​ഗ്രാ​മി​നും മെ​നു​വി​ല്‍പെ​ടാ​ത്ത അ​ധി​ക മ​ത്സ്യ​വി​ഭ​വ​ങ്ങ​ള്‍ ഓ​ര്‍ഡ​ര്‍ ചെ​യ്യു​ന്ന​തി​നു​മു​ള്ള തു​ക മ​ത്സ്യ​ഫെ​ഡ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നി​ര​ക്ക് പ്ര​കാ​രം അ​ധി​ക​മാ​യി ക​സ്റ്റ​മ​ര്‍ ന​ല്‍ക​ണം. ​ഫോ​ൺ: 9846211143, 9744601234.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Backwater cruise
News Summary - Backwater cruise starts today
Next Story