Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാതിയിൽ നിലച്ച് വയോജന വിശ്രമകേന്ദ്രം

text_fields
bookmark_border
മറവൻതുരുത്ത് പഞ്ചായത്തിലെ കുളങ്ങര നഗറിനു സമീപമാണ് വിശ്രമകേന്ദ്രം
പാതിയിൽ നിലച്ച് വയോജന വിശ്രമകേന്ദ്രം
cancel
Listen to this Article

വൈക്കം: മറവൻതുരുത്ത് കുളങ്ങര നഗറിൽ നിർമാണം പാതിയിൽ നിലച്ച വയോജന വിശ്രമകേന്ദ്രം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി. ജില്ല പഞ്ചായത്ത് വൈക്കം ഡിവിഷൻ 2019- 20 ലെ വികസന ഫണ്ട് ഉപയോഗിച്ച് മറവൻതുരുത്ത് പഞ്ചായത്തിലെ കുളങ്ങര നഗറിനു സമീപം നിർമാണം ആരംഭിച്ച വയോജന വിശ്രമകേന്ദ്രമാണ് പാതിയിൽ പണി മുടങ്ങിയതോടെ കാടുകയറിയത്.

2019-20 ൽ ഏഴ് ലക്ഷവും 2020-21 ൽ 10 ലക്ഷവുമാണ് അനുവദിച്ചത്. പൊതു ഫണ്ടിൽനിന്ന് ഏഴു ലക്ഷം വിനിയോഗിച്ചാണ് നിർമാണം തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ പട്ടികജാതി വികസന ഫണ്ടിൽനിന്നാണ് 10 ലക്ഷം അനുവദിച്ചത്. പൊതു വിഭാഗത്തിലുള്ള നിർമാണത്തിന് പട്ടികജാതി വികസന ഫണ്ട് ഉപയോഗിക്കാൻ പറ്റാതെ വന്നതാണ് മുടങ്ങാൻ ഇടയാക്കിയതെന്ന് മുൻ പഞ്ചായത്ത് അംഗം പി.വി. കൃഷ്ണകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A retirement home for the elderly is in limbo
Next Story