Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രകൃതിയെ അടുത്തറിയാം, ...

പ്രകൃതിയെ അടുത്തറിയാം, ഉല്ലസിക്കാം; വൈക്കത്തെ ഫിഷ് ഫാമിൽ നാളെ മുതൽ പ്രവേശനം

text_fields
bookmark_border
പ്രകൃതിയെ അടുത്തറിയാം, ഉല്ലസിക്കാം; വൈക്കത്തെ ഫിഷ് ഫാമിൽ നാളെ മുതൽ പ്രവേശനം
cancel
camera_alt

മ​ത്സ്യ​ഫെ​ഡ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വൈ​ക്കം പാ​ല​ക്ക​രി ഫി​ഷ്ഫാ​മി​ൽ നി​ന്നു​ള്ള ദൃ​ശ്യം

കോ​ട്ട​യം: കോ​വി​ഡി​നെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ ഏ​ഴു മാ​സ​ത്തെ ഇ​ട​വേ​ള​ക്ക്ശേ​ഷം മ​ത്സ്യ​ഫെ​ഡി​െൻറ വൈ​ക്കം പാ​ലാ​ക്ക​രി ഫി​ഷ്ഫാം 24 മു​ത​ൽ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി തു​റ​ക്കും. മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്ക് മാ​ത്ര​മാ​ണ് രോ​ഗ​പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

ചൂ​ണ്ട​യി​ട്ടും സ്പീ​ഡ് ബോ​ട്ടു​ക​ളി​ലും ശി​ക്കാ​രി വ​ള്ള​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ച് കാ​യ​ലി​െൻറ ഭം​ഗി ആ​സ്വ​ദി​ച്ചും വേ​മ്പ​നാ​ട്ട് കാ​യ​ലി​ലെ മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​യ​റി​ഞ്ഞും ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കാ​ന്‍ ആ​ക​ര്‍ഷ​ക​മാ​യ പാ​ക്കേ​ജു​ക​ളു​മാ​യാ​ണ് ഫാം ​പ്ര​വ​ര്‍ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

കാ​യ​ല്‍ യാ​ത്ര​ക്ക് പു​റ​മെ 117 ഏ​ക്ക​ര്‍ വി​സ്തൃ​തി​യി​ൽ കി​ട​ക്കു​ന്ന ഫാ​മി​ലെ കാ​ഴ്ച​ക​ളും ആ​ക​ര്‍ഷ​ക​മാ​ണ്. പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ മാ​ത്രം കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പ്​ ധാ​രാ​ളം പേ​ര്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍നി​ന്നും ഫാ​മി​ലേ​ക്ക് സൈ​ക്കി​ളി​ല്‍ പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് സൈ​ക്കി​ളു​ക​ള്‍ ഇ​രു​പ​തു രൂ​പ വാ​ട​ക​ക്ക് ല​ഭി​ക്കും. ന​ട​പ്പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ട്. വാ​ച്ച് ട​വ​ര്‍, കു​ട്ടി​ക​ളു​ടെ അ​മ്യൂ​സ്‌​മെൻറ്​ പാ​ര്‍ക്ക്, കെ​ട്ടു​വ​ള്ള​ത്തി​നു​ള്ളി​ല്‍ പ​ഴ​യ​കാ​ല മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.

ഫാ​മി​ലെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ആ​സ്വ​ദി​ക്കു​ന്ന​തി​ന് ഒ​രാ​ള്‍ക്ക് 400 രൂ​പ​യു​ടെ കോം​ബി​നേ​ഷ​ന്‍ പാ​ക്കേ​ജാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സ്പീ​ഡ് ബോ​ട്ട് യാ​ത്ര വേ​ണ്ടെ​ങ്കി​ല്‍ 350 രൂ​പ​യു​ടെ പാ​ക്കേ​ജ് തെ​ര​ഞ്ഞെ​ടു​ക്കാം. 1200 രൂ​പ​ക്ക് സ്പെ​ഷ​ല്‍ പാ​ക്കേ​ജു​മു​ണ്ട്. രാ​വി​ലെ 9.30 മു​ത​ല്‍ 6.30 വ​രെ​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഒ​രേ സ​മ​യം 20 പേ​ര്‍ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. സ​ന്ദ​ര്‍ശ​ക​ര്‍ പ​ത്ത് വ​യ​സ്സി​നും 65 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​യി​രി​ക്ക​ണം.

Show Full Article
TAGS:vaikom Fish farm 
News Summary - vaikom fish farm opens from tommorrow
Next Story