Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅ​സൗ​ക​ര്യ​ങ്ങ​ളി​ൽ...

അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി വൈ​ക്കം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി

text_fields
bookmark_border
അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി വൈ​ക്കം ആ​യു​ർ​വേ​ദ   ആ​ശു​പ​ത്രി
cancel

വൈ​ക്കം: ഭ​ര​ണം മാ​റി​മാ​റി വ​ന്നി​ട്ടും വൈ​ക്കം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. ആ​ശു​പ​ത്രി​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. 1996ൽ ​മ​ടി​യ​ത്ത​റ കാ​ര​യി​ൽ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യ അ​വ​സ​ര​ത്തി​ലും ഇ​ന്നും നി​ർ​മി​തി കേ​ന്ദ്രം പ​ണി​ത പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

50 സെ​ന്‍റ് സ്ഥ​ല​ത്ത് 800 മു​ത​ൽ 1300 അ​ടി വ​രെ​യു​ള്ള 5 ബ്ലോ​ക്കു​ക​ളി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം. അ​ന്ന​ത്തെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കൊ​ണ്ട് ഫാ​ർ​മ​സി ബ്ലോ​ക്കി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗ​ങ്ങ​ൾ ജീ​വ​ന​ക്കാ​രു​ടെ​യും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ​യും ദേ​ഹ​ത്ത് അ​ട​ർ​ന്നു​വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഫാ​ർ​മ​സി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല.

ഫാ​ർ​മ​സി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ര​ണ്ട് വ​ർ​ഷം മു​ൻ​പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച ഒ.​പി കെ​ട്ടി​ടം ക​രാ​ർ പ്ര​കാ​രം ക​ഴി​ഞ്ഞ ജൂ​ണി​ൽ പ​ണി​തീ​ർ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തെ കോ​ൺ​ക്രീ​റ്റ് തൂ​ണി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്നു. സം​ര​ക്ഷ​ണ​വേ​ലി പോ​ലെ ഫാ​ർ​മ​സി​യു​ടെ മു​ന്നി​ൽ പ​ടു​ത കെ​ട്ടി​യി​ട്ടു​ണ്ട്.

മൂ​ന്ന് നി​ല​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ൽ ഒ​മ്പ​ത് മു​റി​ക​ളു​ള്ള പേ​വാ​ർ​ഡു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ലി​ഫ്റ്റ് സൗ​ക​ര്യ​മി​ല്ല. ഒ​രോ മു​റി​ക്കും പ്ര​ത്യേ​ക​മാ​യി ശു​ചി​മു​റി​യു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മ​ല്ല. ഗ്രൗ​ണ്ട് ഫ്ലോ​റി​ലാ​ണ് നി​ല​വി​ൽ ഒ.​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും 10 വീ​തം ബെ​ഡാ​ണു​ള്ള​ത്. ര​ണ്ടി​ലും ഓ​രോ ശു​ചി​മു​റി​യു​ണ്ടെ​ങ്കി​ലും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. പ​ഴ​യ രീ​തി​യി​ൽ റി​ങ് ഇ​റ​ക്കി​യാ​ണ് ശു​ചി​മു​റി ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ടാ​ങ്കി​ൽ​നി​ന്ന് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു.

ആ​റ് സ്ഥി​രം ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് ഡോ​ക്ട​ർ​മാ​രും 18 സ്ഥി​രം ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 23 ജീ​വ​ന​ക്കാ​രു​മാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് വ​രെ ചേ​ർ​ത്ത​ല, വൈ​ക്കം ഭാ​ഗ​ങ്ങ​ളി​ലെ 200ല​ധി​കം രോ​ഗി​ക​ൾ ഒ.​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള പോ​രാ​യ്മ​ക​ൾ വ​ന്ന​തോ​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്ക് ര​ണ്ടാ​ഴ്ച​ത്തെ മ​രു​ന്നു കൊ​ടു​ത്തു​വി​ടു​ക​യാ​ണ്. എ​ന്നി​ട്ടും നൂ​റി​ല​ധി​കം രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്നു​ണ്ട്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ വ​യ​റി​ങ്ങും ഭീ​ഷ​ണി​യാ​ണ്. കെ​ട്ടി​ട​ങ്ങ​ളി​ലെ ക​ത​കു​ക​ളും ജ​ന​ലു​ക​ളും ഇ​ല്ലാ​ത്ത നി​ല​യി​ലാ​ണ്. ത​റ​യി​ൽ പാ​കി​യി​രി​ക്കു​ന്ന ടൈ​ലു​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ ക​ഴി​ഞ്ഞ എം.​എ​ൽ.​എ​യു​ടെ കാ​ല​ത്ത് പ​രി​ഹ​രി​ക്കു​മെ​ന്ന വാ​ക്കും ന​ൽ​കി​യെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health sectorfacilitiesKerala
News Summary - Vaikom Ayurveda Hospital suffocating in lack of facilities
Next Story