വാഴൂരിൽ ഊഞ്ഞാൽ ഉത്സവം
text_fieldsവാഴൂർ: ഓണാഘോഷങ്ങൾക്ക് പകിട്ടേകി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഊഞ്ഞാൽ ഉത്സവം ആരംഭിച്ചു. പഞ്ചായത്തിലെ നക്ഷത്ര ജലോത്സവ വേദിയായ ശാസ്താംകാവ് പത്തൊമ്പതാക്കൽ പാലത്തിനുസമീപമാണ് ഊഞ്ഞാൽ ഉത്സവം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകി നടപ്പാക്കുന്ന നക്ഷത്ര ജലോത്സവം പരിപാടിയുടെ ഭാഗമായാണ് ഊഞ്ഞാൽ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഓണക്കാലത്ത് ആരംഭം കുറിച്ച് പുതുവത്സരത്തിന് സമാപനം കുറിക്കുന്ന രീതിയിലുള്ള പരിപാടികൾക്കാണ് പഞ്ചായത്ത് രൂപം നൽകിയിരിക്കുന്നത്. പഞ്ചായത്ത് വക സ്ഥലത്ത് നിരവധി ഊഞ്ഞാലുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡി. സേതുലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ ഡൽമ ജോർജ്, ഷാനിദ അഷറഫ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബിജു, വൈസ് ചെയർപേഴ്സൺ ബിന്ദു രാമർജി കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

