കിഴിവിൽ തർക്കം; നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ
text_fieldsആർപ്പൂക്കര പായ് വട്ടം കറുകപ്പാടം പാടത്തെ നെല്ല് കൊയ്ത് കൂട്ടി പാടത്ത് ഇട്ടിരിക്കുന്നു
ഗാന്ധിനഗർ: ആർപ്പൂക്കര പായ്വട്ടം കറുകപ്പാടം പാടശേഖരത്തിൽ കൊയ്ത്ത് തുടങ്ങി 20 ദിവസം പിന്നിട്ടെങ്കിലും നെല്ല് സംഭരണം തുടങ്ങിയില്ല. മില്ലുകാർ കിഴിവ് കൂടുതലായി ചോദിച്ചതാണ് സംഭരണം വൈകാൻ കാരണം. ഇതോടെ 470 ഏക്കറിൽ കൃഷിയുള്ള പായ്വട്ടം കറുകപ്പാടം പാടത്തെ നെല്ല് പാടശേഖരത്തിൽ മൂടിയിട്ടിരിക്കുകയാണ്.
കൊയ്ത്ത് തുടങ്ങിയ ഘട്ടത്തിൽ എത്തിയ മില്ലുകാർ ക്വിന്റലിന് എട്ടു കിലോ കിഴിവ് ചോദിച്ചതായാണ് വിവരം. തുടർന്ന് കർഷകർ കോട്ടയത്തെ മന്ത്രിയെ സമീപിച്ചപ്പോൾ മറ്റൊരു മില്ലുകാർ എത്തി അഞ്ചര കിലോ കിഴിവ് ചോദിച്ചു. എന്നാൽ സമീപ പാടത്ത് ഇതിലും കുറഞ്ഞ കിഴിവിലാണ് നെല്ല് സംഭരണം നടന്നത്. അതിനാൽ കിഴിവ് ഇനിയും കുറയ്ക്കണമെന്നാണ് കർഷകരുടെ നിലപാട്. മില്ലുകാർ കിഴിവ് കാര്യത്തിൽ വാശി പിടിച്ചാൽ കർഷകർ പ്രതിസന്ധിയിലാകും. 470 ഏക്കർ പാടത്തെ നെല്ലാണ് പാടത്ത് കൊയ്ത് കൂട്ടി മൂടിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

