11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒമ്പതിലും യു.ഡി.എഫിന് നേട്ടം
text_fieldsകോട്ടയം: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടെണ്ണമൊഴികെ ഒമ്പതിലും യു.ഡി.എഫ് നേട്ടമുണ്ടാക്കി. വാഴൂർ, വൈക്കം ബ്ലോക്കുകളാണ് എൽ.ഡി.എഫിനു കിട്ടിയത്.
ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ളാലം, മാടപ്പള്ളി, പള്ളം, പാമ്പാടി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തുകൾ യു.ഡി.എഫിനും. കഴിഞ്ഞ തവണ യു.ഡി.എഫ് ഒന്നും എൽ.ഡി.എഫ് 10ഉം എന്നതായിരുന്നു നില.
ഈരാറ്റുപേട്ട ബ്ലോക്ക് മാത്രമാണ് യു.ഡി.എഫിന്റെ കൈയിലുണ്ടായിരുന്നത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഒരു വാർഡും നേടാനായിരുന്നില്ല. ഇത്തവണ ഈരാറ്റുപേട്ടയിൽ രണ്ട്, മാടപ്പള്ളിയിൽ ഒന്ന്, വാഴൂരിൽ ഒന്ന് എന്നിങ്ങനെ നാല് വാർഡുകൾ കിട്ടി. ആകെ 157 വാർഡുകളാണ് ബ്ലോക്കിലുള്ളത്. ഇതിൽ യു.ഡി.എഫ്- 101, എൽ.ഡി.എഫ്- 51, എൻ.ഡി.എ- നാല് എന്നിങ്ങനെ നേടി. ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന് എട്ട് വാർഡും എൽ.ഡി.എഫിന് നാല് വാർഡും എൻ.ഡി.എക്ക് രണ്ട് വാർഡും ലഭിച്ചു.
ഏറ്റുമാനൂരിൽ ഒമ്പതെണ്ണം യു.ഡി.എഫിനും അഞ്ചെണ്ണം എൽ.ഡി.എഫിനുമൊപ്പം നിന്നു. കടുത്തുരുത്തിയിൽ 11 വാർഡുകൾ യു.ഡി.എഫും മൂന്ന് എൽ.ഡി.എഫും നേടി. കാഞ്ഞിരപ്പള്ളിയിലെ 16 വാർഡുകളിൽ യു.ഡി.എഫ് 13ഉം എൽ.ഡി.എഫ് മൂന്നും വാർഡുകൾ നേടി. ളാലം ബ്ലോക്കിൽ യു.ഡി.എഫ് 10ലും എൽ.ഡി.എഫ് മൂന്നിലും നേട്ടമുണ്ടാക്കി. മാടപ്പള്ളിയിൽ യു.ഡി.എഫ് 11ഉം എൽ.ഡി.എഫ് രണ്ടും എൻ.ഡി.എ ഒന്നും നേടി. പള്ളത്ത് യു.ഡി.എഫ് 10ഉം എൽ.ഡി.എഫ് നാലും വാർഡുകൾ നേടി. പാമ്പാടിയിൽ 14 വാർഡുകളും യു.ഡി.എഫ് നേടിയപ്പോൾ കിടങ്ങൂർ സൗത്ത് മാത്രമാണ് എൽ.ഡി.എഫിനു കിട്ടിയത്. ഉഴവൂരിൽ യു.ഡി.എഫ് 10ഉം എൽ.ഡി.എഫ് നാലും നേടി. വൈക്കത്തെ 14 വാർഡുകളിൽ എൽ.ഡി.എഫ് 13 എണ്ണവും പിടിച്ചപ്പോൾ തോട്ടകം മാത്രം നഷ്ടപ്പെട്ടു. 102 വോട്ടിന് യു.ഡി.എഫാണ് ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണ 12 ഡിവിഷനുകൾ ഉണ്ടായിരുന്നപ്പോഴും യു.ഡി.എഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. വാഴൂരിൽ എൽ.ഡി.എഫ് എട്ടും യു.ഡി.എഫ് അഞ്ചും നേടി. എൻ.ഡി.എ ഒന്നും.
ആകെ വാർഡ്- 157
യു.ഡി.എഫ്- 101
എൽ.ഡി.എഫ്- 51
എൻ.ഡി.എ- 04
ഈരാറ്റുപേട്ട- 14
യു.ഡി.എഫ്- 08
എൽ.ഡി.എഫ്- 04
എൻ.ഡി.എ- 02
ഏറ്റുമാനൂർ- 14
യു.ഡി.എഫ്- 09
എൽ.ഡി.എഫ്- 05
കടുത്തുരുത്തി- 14
യു.ഡി.എഫ്- 11
എൽ.ഡി.എഫ് -03
കാഞ്ഞിരപ്പള്ളി- 16
യു.ഡി.എഫ്- 13
എൽ.ഡി.എഫ്- 03
ളാലം- 14
യു.ഡി.എഫ്- 10
എൽ.ഡി.എഫ്- 04
മാടപ്പള്ളി- 14
യു.ഡി.എഫ്- 11
എൽ.ഡി.എഫ്- 02
എൻ.ഡി.എ- 01
പള്ളം- 14
യു.ഡി.എഫ്- 10
എൽ.ഡി.എഫ്- 04
പാമ്പാടി- 15
യു.ഡി.എഫ്- 14
എൽ.ഡി.എഫ്- 01
ഉഴവൂർ- 14
യു.ഡി.എഫ്- 10
എൽ.ഡി.എഫ്- 04
വൈക്കം- 14
എൽ.ഡി.എഫ്- 13
യു.ഡി.എഫ്- 01
വാഴൂർ- 14
എൽ.ഡി.എഫ്- 08
യു.ഡി.എഫ്- 05
എൻ.ഡി.എ- 01
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

