Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവയോധികയുടെ സ്വർണം...

വയോധികയുടെ സ്വർണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
വയോധികയുടെ സ്വർണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

അ​ഷ്‌​റ​ഫ്‌, ലി​ബി​ൻ ബെ​ന്നി

കു​റ​വി​ല​ങ്ങാ​ട്: ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ മാ​മ്പ​ഴം ചോ​ദി​ച്ചെ​ത്തി സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി മു​ട്ടം സ്വ​ദേ​ശി​യാ​യ അ​ഷ്‌​റ​ഫ്‌ (58), എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ലി​ബി​ൻ ബെ​ന്നി (35) എ​ന്നി​വ​രെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ഴ​വൂ​ർ പെ​രു​ന്താ​നം ഭാ​ഗ​ത്തു​ള്ള വ​യോ​ധി​ക​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​ക​ൾ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രോ​ട്​ മാ​മ്പ​ഴം ഇ​രി​പ്പു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ക​യും ഇ​ത് എ​ടു​ക്കാ​ൻ ഇ​വ​ര്‍ അ​ക​ത്തു​പോ​യ സ​മ​യം പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഇ​വ​രു​ടെ പി​ന്നാ​ലെ അ​ക​ത്തു​ക​ട​ന്ന്​ ബ​ലം​പ്ര​യോ​ഗി​ച്ച് ക​ട്ടി​ലി​ലേ​ക്ക് ത​ള്ളി​യി​ട്ട് ഇ​വ​രു​ടെ കൈ​യി​ൽ കി​ട​ന്നി​രു​ന്ന ആ​റു വ​ള​ക​ളും ര​ണ്ടു മോ​തി​ര​വും ബ​ല​മാ​യി ഊ​രി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ ഒ​രാ​ൾ വൃ​ദ്ധ​യു​ടെ പു​റ​കെ അ​ക​ത്തു​ക​യ​റി​യ സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ൾ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് സ്കൂ​ട്ട​ർ സ്റ്റാ​ർ​ട്ട് ആ​ക്കി കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വൃ​ദ്ധ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​മു​ത​ൽ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​തി​നാ​ലാ​ണ് ലി​ബി​ൻ ബെ​ന്നി​യെ പി​ടി​കൂ​ടി​യ​ത്. കൂ​ട്ടു​പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രെ​യും തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ലി​ബി​ൻ ബെ​ന്നി​ക്ക് തൊ​ടു​പു​ഴ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും, അ​ഷ​റ​ഫി​ന് തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

കു​റ​വി​ല​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ നി​ർ​മ്മ​ൽ ബോ​സ്, എ​സ്.​ഐ വി. ​വി​ദ്യ, റോ​ജി​മോ​ൻ, എ.​എ​സ്.​ഐ വി​നോ​ദ് ബി.​പി, സി.​പി.​ഒ​മാ​രാ​യ ഷി​ജാ​സ് ഇ​ബ്രാ​ഹിം, പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsgold theft
News Summary - Two persons arrested for theft of elderly woman's gold
Next Story