യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേര്‍കൂടി അറസ്റ്റിൽ
text_fieldsഅജിത്കുമാർ, അഭിജിത് രാജു
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേര്‍കൂടി അറസ്റ്റിൽ കടുത്തുരുത്തി: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ സൗത്ത് ആശാരിപറമ്പിൽ വീട്ടിൽ എ.എസ്. അജിത്കുമാർ (32), മാഞ്ഞൂർ സൗത്ത് മേലുകുന്നേൽ വീട്ടിൽ അഭിജിത് രാജു (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈമാസം മൂന്നിനാണ് ഇവർ അകത്താന്തറ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി യുവാക്കളെ ആക്രമിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ശ്രീക്കുട്ടൻ ഗോപിയുടെ വീട്ടിൽ നടന്ന ബർത്ത് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവര്‍ വീട്ടിൽ അതിക്രമിച്ചുകയറി യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, എസ്.കെ. സജിമോൻ, റോജിമോന്‍, എ.എസ്.ഐ ബാബു, ബിനോയ്, സി.പി.ഒമാരായ ഷുക്കൂർ, അനൂപ് അപ്പുക്കുട്ടൻ, സജയകുമാർ, അനീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

