യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsജോജിമോൻ ജോസ്, അരുൺ രവി
ഗാന്ധിനഗർ: യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ആർപ്പൂക്കര വാരിമുട്ടം കുറ്റിക്കാട്ടുചിറയിൽ ജോജിമോൻ ജോസ് (30), ആർപ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പിൽ അരുൺ രവി (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ശനിയാഴ്ച രാത്രി 12ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം തൊണ്ണംകുഴി സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും കൈയിലിരുന്ന ജി.ഐ പൈപ്പ് ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. യുവാവും ഇവരും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ പ്രദീപ് ലാൽ, എസ്.ഐ മാർട്ടിൻ അലക്സ്, എ.എസ്.ഐ എം.പി. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.