Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
കോട്ടയം: വടവാതൂർ ജങ്ഷനിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. കോട്ടയത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും മണർകാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആക്ടീവ സ്കൂട്ടറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
പാമ്പാടി പൊത്തൻപുറം സ്വദേശി ടൈറ്റസ്, വടവാതൂർ ശാന്തിഗ്രാം സ്വദേശി അതുൽ ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ പൾസർ ബൈക്ക് നിയന്ത്രണംവിട്ട് ടൈറ്റസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു. തലക്ക് ഗുരുതര പരിക്കേറ്റ് വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story

