Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടുത്തുരുത്തിയിൽ...

കടുത്തുരുത്തിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കടുത്തുരുത്തിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

ആൽബിൻ, നദിർഷാ നിഷാദ്

കോട്ടയം: മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. അടിച്ചിറ, പേരൂർ വില്ലേജിൽ താമസിക്കുന്ന നദിർഷാ നിഷാദ് (26), തോന്നാംകുഴി, അർപ്പൂക്കര ഗാന്ധിനഗർ സ്വദേശി ആൽബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 147.0766 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.

കടുത്തുരുത്തി പൊലീസ് ആറാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറിലും പ്രതികളുടെ കൈവശവുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിൽപനക്കും സ്വന്തം ഉപയോഗത്തിനുമായാണ് ഇവർ ഇത് വൈശം വെച്ചതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ തുടർച്ചയായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്.

നദിർഷയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുമ്പും നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ കാപ്പാ നടപടിക്ക് വിധേയനായിട്ടുമുണ്ട്. ആൽബിനും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളി പട്ടികയിൽ ഉൾപ്പെട്ടയാളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAArrestKottayam
News Summary - Two arrested with MDMA in Kaduthuruthy
Next Story