Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാല പൊട്ടിച്ച കേസില്‍...

മാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
മാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍
cancel

ചിങ്ങവനം: ചിങ്ങവനത്ത്​ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍.ഒക്‌ടോബര്‍ ഒമ്പതിന്​ രാത്രി ഏഴരയോടെ അഞ്ചൽകുറ്റി ഭാഗത്ത്​ തട്ടുകട നടത്തുന്ന തുരുത്തി വലിയപറമ്പില്‍ സരസമ്മയുടെ മാല പൊട്ടിച്ച കേസില്‍ ഒന്നാം പ്രതി ജിറ്റോ ജിജോ, രണ്ടാം പ്രതി ഷിബിന്‍ ഷിബു എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ഇവരെ കസ്​റ്റഡയിലെടുത്ത്​ സരസമ്മയുടെ അടുത്ത്​ കൊണ്ടുവന്ന്​ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന്​ ചോദ്യംചെയ്തതില്‍ കഞ്ചാവ് ഉപയോഗത്തിന്​ വാഹനം വാടക​ക്കെടുത്ത് കറങ്ങിനടക്കുന്നതിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ്​ പറഞ്ഞത്.

സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബിന്‍സ് ജോസഫ്, എസ്.ഐ അബ്​ദുൽ ജലീല്‍, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒ ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGold chainTheft Newsdrug case
Next Story