മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsദിനേഷ്, സുരേഷ്
എരുമേലി: മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. എരുമേലി കനകപ്പലം സ്വദേശി നിരത്തിൽ സുരേഷ് (42), വാഴക്കാല സ്വദേശി കൊച്ചുതോട്ടം ദിനേശ് (45) എന്നിവരാണ് പിടിയിലായത്. എരുമേലി ടൗണിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയംവെച്ച് 1.62 ലക്ഷത്തോളം രൂപ തട്ടിയതായി പൊലീസ് പറയുന്നു.
മാസങ്ങൾക്ക് മുമ്പ് സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് സ്ഥാപനത്തിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റിയിരുന്നു. സ്വർണത്തിന് വില കൂടുന്നതിനനുസരിച്ച് ഇവർ വീണ്ടും കൂടുതൽ പണം കൈപ്പറ്റി. പിന്നീട് പണയ ഉരുപ്പടി ഇതേ സ്ഥാപനത്തിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് സംശയം തോന്നിയ സ്ഥാപന ഉടമ ഉരുപ്പടി പരിശോധിച്ചത്.
ഉടൻ സ്ഥാപന ഉടമ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. ഉരുപ്പടി നിർമിച്ച് പ്രതികൾക്ക് നൽകിയവരെക്കുറിച്ച് അന്വേഷിച്ച് വരുന്നതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

