Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർത്തിയിട്ടിരുന്ന...

നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന്​ മോഷണം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന്​ മോഷണം: രണ്ടുപേർ അറസ്​റ്റിൽ
cancel

കോട്ടയം: കോടിമതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന്​ സാധനങ്ങൾ കവർന്നകേസിൽ രണ്ടുപേർ അറസ്​റ്റിൽ. തിരുവനന്തപുരം ആര്യനാട് കാഞ്ഞിരത്തിൻമൂട് ദ്വാരകയിൽ എം.ആർ. വിനു (39), തൃശൂർ മണലിത്തറ കൈപ്പറമ്പിൽ കെ.പി.പ്രിൻസ് (38) എന്നിവരെയാണ് കോട്ടയം വെസ്​റ്റ്​ സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുൺ അറസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ 22ന് രാത്രി കോടിമതയിൽ എം.ജി റോഡിരികിൽ നിർത്തിയിട്ടിരുന്ന വെള്ളാറ കൺസ്ട്രക്​ഷൻസി​െൻറ രണ്ട് ലോറികളിൽനിന്ന്​ പടുത, സ്പീഡോ മീറ്റർ, ഡ്രൈവർ സീറ്റ് എന്നിവ മോഷ്​ടിക്കുകയായിരുന്നു. കോടിമതയിൽ നിർത്തിയിടുന്ന ലോറികളിൽനിന്ന്​ സീറ്റുകൾ അടക്കമുള്ളവ ഊരിയെടുക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു.

പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത്, പ്രബേഷൻ എസ്.ഐ ആഖിൽ ദേവ്, ഗ്രേഡ് എസ്.ഐ നാരായണൻ ഉണ്ണി, എ.എസ്.ഐമാരായ ബിജു കുര്യാക്കോസ്, പി.എൻ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ്​ പിടികൂടിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestLorry Theft
News Summary - Two arrested in lorry theft case
Next Story