വാഗമണ്ണിൽ, കോടമഞ്ഞിൽ
text_fieldsവാഴൂർ പഞ്ചായത്ത് നടപ്പാക്കിയ വയോജന വിനോദയാത്ര സംലം പരുന്തുംപാറയിൽ എത്തിയപ്പോൾ
വാഴൂർ: ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ വയോജന വിനോദയാത്രയുടെ ഭാഗമായി 16 വാർഡിൽ നിന്നുമുള്ള വയോജനങ്ങൾ വാഗമൺ സന്ദർശിച്ചു. ജനകീയ ആസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതി പ്രകാരമാണ് വിനോദയാത്ര സംഘടിപ്പിച്ചത്. ഒരു വാർഡിൽ നിന്ന് ഒരു ബസാണ് വിനോദയാത്രക്ക് ക്രമീകരിച്ചിരുന്നത്. രാവിലെ എട്ടരക്ക് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ നിന്നാണ് യാത്ര ആരംഭിച്ചത്. വാഗമൺ, പരുന്തുംപാറ എന്നിവിടങ്ങളിലെ സന്ദർശന ശേഷം രാത്രി എട്ടോടെ തിരികെ കൊടുങ്ങൂരിലെത്തി. എല്ലാ വാഹനങ്ങളിലും ഭക്ഷണവും വെള്ളവും ക്രമീകരിച്ചിരുന്നു.
500 വയോജനങ്ങളും 75 വളണ്ടിയർമാരുമുണ്ടായിരുന്നു. രണ്ടാംതവണയാണ് വാഴുർ പഞ്ചായത്ത് വയോജന വിനോദയാത്ര സംഘടിപ്പിച്ചത്. ആദ്യതവണ 600 വയോജനങ്ങളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും സന്ദർശിച്ചിരുന്നു. വയോജനക്ഷേമഭാഗമായി വയോജന കലോത്സവം, വയോജനങ്ങൾക്ക് പകൽവീട് തുടങ്ങി വിവിധ പരിപാടികൾ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

