Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതം
text_fieldsbookmark_border
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ -പട്ടിത്താനം ബൈപാസിലെ ട്രാഫിക് സിഗ്നലുകളും ലൈറ്റുകളും പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായി. ഡ്രൈവര്‍മാര്‍ ഇപ്പോള്‍ മനോഗതമനുസരിച്ചാണ് വാഹനങ്ങള്‍ ഓടിച്ചുപോകുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. സംസ്ഥാനത്ത് എ.ഐ കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടും ട്രാഫിക് സിഗ്നല്‍ സംവിധാനം പരിരക്ഷിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പട്ടിത്താനം- മണര്‍കാട് ബൈപാസ് ജങ്ഷന് എത്തിച്ചേരുന്ന എം.സി റോഡും എറണാകുളം റോഡും സന്ധിക്കുന്ന പ്രധാന ജങ്ഷനായ പട്ടിത്താനം റൗണ്ടാനയിലെ ട്രാഫിക് സംവിധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
Next Story

